തലശേരി: ഇന്ത്യൻ റെയിൽവേയുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് ജോലി തട്ടിപ്പ് മൂന്ന് പേർ അറസ്റ്റിൽ. കൊല്ലം പുനലൂർ സ്വദേശി ശരത് എസ്.ശിവൻ (33), തിരുവനന്തപുരം മലയിൻകീഴ് സ്വദേശി സ്വദേശിനി ഗീതാ റാണി (67), കൊല്ലം കൊട്ടിയം സ്വദേശിനി നിയ(28) എന്നിവരെയാണ് തലശേരി എ.എസ്.പി.ഷഹിൻഷാ ഐപിഎസിൻ്റെ നിർദേശപ്രകാരം എസ്.ഐ. ജയേഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.
കണ്ണൂർ കോയ്യോട് സ്വദേശിയായ ശ്രീകുമാർ, ഭാര്യ സഹോദരൻ അരുൺ എന്നിവർക്ക് റെയിൽവേയിൽ കമേഷ്യൽ ക്ലാർക്ക് ജോലി വാഗ്ദാനം നൽകിയ സംഘം 36,20,000രൂപ കൈപ്പറ്റിയ ശേഷം വഞ്ചിച്ചുവെന്നപരാതിയിൽ കേസെടുത്ത തലശ്ശേരി പോലീസ് കേസിൽ മുഖ്യപ്രതികളായ കൊല്ലം പുനലൂർ സ്വദേശി ശരത്ത് എസ്. ശിവൻ (33), കൂട്ടുപ്രതിയായ തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി ഗീത റാണി (67), ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായകൊല്ലം കൊട്ടിയം സ്വദേശിനി നിയ (28) യെയും പിടികൂടുകയായിരുന്നു. ശരത്തും നിയയേയും എറണാകുളം കടവന്ത്രയിലുള്ള ഒരു വീട്ടിൽ വെച്ചും ഗീതാ റാണിയെ കൊല്ലം ഓച്ചിറയിലെ മറ്റൊരു വീട്ടിലും ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് പിടികൂടിയത്.
പ്രതികളിൽ നിന്ന് വ്യാജരേഖ ചമയ്ക്കുന്നതിനായി ഉപയോഗിച്ച വ്യാജ സീലുകളും, ലാപ്ടോപ്പ്, പ്രിന്റർ, സ്വർണ്ണാഭരണങ്ങൾ, പണം, ഒരു മഹീന്ദ്ര എക്സ്.യു.വി. കാർ എന്നിവയുംപോലീസ് പിടിച്ചെടുത്തിട്ടുണ്ട്.പോലീസ് സംഘത്തിൽതലശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു തോമസ്,തലശ്ശേരി എ.എസ്.പി. യുടെ സ്ക്വാഡിലെ അംഗങ്ങളായ ഹിരൺ, ശ്രീലാൽ എന്നിവരും തലശ്ശേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. കനകം, നിഹിൽ, ലിജീഷ്, ജിനേഷ് എന്നിവരും ഉണ്ടായിരുന്നു. കേസിൽ ഒന്നാംപ്രതിയായ ചൊക്ലി സ്വദേശി കെ.ശശിയെ ഒരു മാസം മുമ്പ് അറസ്റ്റ് ചെയ്തു റിമാൻ്റ് ചെയ്തിരുന്നു. കേരളത്തിൽ ഉടനീളം നിരവധി യുവാക്കളെയാണ് പ്രതികൾ റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയാക്കി കോടികൾ തട്ടിയെടുത്തത്.അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയപ്രതികളെ റിമാൻ്റ് ചെയ്തു.
Three persons were arrested