വയോജനങ്ങൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഒരുക്കി തളിപ്പറമ്പ് നഗരസഭ. 2024 സെപ്റ്റംബർ 12ന്, രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ രചന ക്ലബ്ബ്, ഏഴാംമൈൽ വച്ച് നടന്ന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. ഉദ്ഘാടന പരിപാടിയുടെ അധ്യക്ഷത നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ നബീസ ബീവി നിർവഹിച്ചു.
മുഖ്യാതിഥിയായി നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ പങ്കെടുത്തു. ആശംസ അറിയിച്ചുകൊണ്ട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷബിത, രജില, പി പി മുഹമ്മദ് നിസാർ, വാർഡ് കൗൺസിലർ ആയ വനജ ഡി, ഡോ. അജിത് കുമാർ പി പി (DPM, NAM കണ്ണൂർ), രൂപേഷ് (സെക്രട്ടറി, രചന ക്ലബ്ബ്) എന്നിവർ സംസാരിച്ചു.
പ്രശാന്ത് കെ (സീനിയർ ഫാർമസിസ്റ്, TAH തളിപ്പറമ്പ്) നന്ദി അറിയിച്ചു. കേരള സർക്കാർ ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, തളിപ്പറമ്പ് നഗരസഭ, താലൂക്ക് ആയുർവേദ ആശുപത്രി കൂവോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒരുക്കിയ ആരോഗ്യ ക്യാമ്പിൽ വയോജനങ്ങൾക്കായി വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ പരിശോധനയും ഔഷധങ്ങളും നേത്ര പരിശോധന, ജീവിതശൈലി രോഗങ്ങൾക്കുള്ള പ്രത്യേക യോഗ പരിശീലനം, പ്രമേഹം വിളർച്ച തുടങ്ങിയവയ്ക്കുള്ള രക്ത പരിശോധന എന്നിവ നൽകി.
free medical camp