---
title: "ചുഴലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഷാനവാസ്‌ ചുഴലിക്ക് സ്വീകരണം നൽകി"
english_title: "Chuzhali Mandal Congress Committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251801/chuzhali-mandal-congress-committee"
published_at: "2024-11-26T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67455f809fc19_news-card.jpg"
keywords: []
---

# ചുഴലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഷാനവാസ്‌ ചുഴലിക്ക് സ്വീകരണം നൽകി

> **Lead Summary:** ചുഴലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻകാസ് ഒ ഐ സി സി ഖത്തർ ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റായി നിയമിതനായ പ്രവാസി വ്യവസായി ഷാനവാസ്‌ ചുഴലിക്ക് സ്വീകരണം നൽകി.

## Article Content

ചുഴലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻകാസ് ഒ ഐ സി സി ഖത്തർ ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റായി നിയമിതനായ പ്രവാസി വ്യവസായി ഷാനവാസ്‌ ചുഴലിക്ക് സ്വീകരണം നൽകി.

മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് പി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ഇരിക്കൂർ എം എൽ എ അഡ്വ: സജീവ് ജോസഫ് പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു . മുഖ്യാഥിതിയായി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്  കെ സി വിജയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി സി പ്രിയ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251801/chuzhali-mandal-congress-committee)