തളിപ്പറമ്പ്: കലാലയങ്ങളെ റാഗിംഗ് മുക്തമാക്കി വിദ്യാർത്ഥി സൗഹൃദ കേന്ദ്രങ്ങളാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു. ജില്ലയിലെ വിദ്യാർത്ഥി സമൂഹത്തിന് അപമാനമുണ്ടാക്കുന്ന വർത്തകളാണ് സമീപ ദിവസങ്ങളിൽ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.കഴിഞ്ഞ കാലങ്ങളിൽ അന്യം നിന്ന റാഗിംഗ് സമ്പ്രദായവും അതുവഴി അരാജകത്വവും അരാഷ്ട്രീയതയും കൊണ്ട് വരാനുള്ള ശ്രമമാണിത്. ജില്ലയിലെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ അടക്കം സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംഗിന് ഒന്നാം വർഷ വിദ്യാർത്ഥികൾ ഇരായിക്കൊണ്ടിരിക്കുകയാണ്. അവിടെ തുടർന്ന് പഠിക്കാനുള്ള ഭയം കാരണം പല വിദ്യാർത്ഥികളും ഇത്തരം സംഭവങ്ങൾ പരാതിപ്പെടാൻ മടിക്കുകയാണ്.
നിരന്തരമായ ക്യാമ്പയിനും കുറ്റക്കാർക്കെതിരെ കർശനമായ നടപടിയും എടുക്കലാണ് ഇത് അവസാനിപ്പിക്കാനുള്ള മാർഗം. വിദ്യാർത്ഥികൾക്ക് സ്വൈര്യമായി പഠിക്കാനുള്ള അന്തരീക്ഷം ഉറപ്പ് വരുത്താനും കാര്യക്ഷമായി ആന്റി റാഗിംഗ് സെല്ലുകൾ പ്രവർത്തനങ്ങൾ നടത്തുവാനും സ്കൂൾ, കോളേജ് അധികൃതർക്ക് സാധിക്കേണ്ടതുണ്ട് എന്നും യോഗം ആവശ്യപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തളിപ്പറമ്പ മണ്ഡലം സെക്രട്ടറി പി.കെ. ഹാഷിം യോഗം ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അക്രം വളപട്ടണം അധ്യക്ഷനായി. വിസ്ഡം സ്റ്റുഡന്റ്സ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മിർസബ് അൽ ഹികമി ഉൽബോധനം നടത്തി. വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം ഭാരവാഹികളായ മുഹമ്മദ് സ്വാലിഹ്, അർഷദ് മുസ്തഫ, മുഹമ്മദ് സിഹാൽ, മിഷാൽ പി.എസ്. തുടങ്ങിയവർ പങ്കെടുത്തു.
wisdom students