കെ എം ഇ പി എസ് മാടായിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ പ്രശസ്ത തെയ്യം കലാകാരൻ കെ.കുമാരൻ അനുസ്മരണവും പഴയ കാല മാരി തെയ്യം കലാകാരന്മാരെ ആദരിക്കലും നീരൊഴുക്കും ചാൽ ഓഫീസ് പരിസരത്ത് നടന്നു. കമ്മറ്റി പ്രസിഡണ്ട് കെ.സജീ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരൻ താഹാ മാടായി ഉദ്ഘാടനം ചെയ്തു.
അനുസ്മരണ പ്രഭാഷണം മുൻ ഫോക് ലോർ അക്കാദമി മെംബർ സുധീർ വെങ്ങര നടത്തി. മാടായി കാവ് മാനേജർ എൻ. നാരായണ പിടാരർ തെയ്യം കലാകാരന്മരെ ആദരിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ വിജേഷ് മാട്ടൂൽ മാടായി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റഷീദ ഒടിയിൽ താരാപുരം ദുർഗാംബിക ക്ഷേത്ര സെക്രട്ടറി ഷാജി.കെ.കെ.രഞ്ജിത്ത്.കെ, ശ്രീജിത്ത് പൊങ്ങാടൻ, ടി. ബാബു പഴയങ്ങാടി, നാരായണൻ.ടി, മുസ്തഫ പുന്നച്ചേരി, പ്രദീപൻ. കെ, ഷിനി സുരേന്ദ്രൻ, അനിൽകുമാർ. കെ, രമേന്ദ്രൻ .കെ , രഞ്ജിത്ത് കുമാർ. കെ, ലിജു. കെ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ തെയ്യം കലാകാരന്മാരുടെ തുടിപ്പാട്ട് കെ.രമേന്ദ്രൻ്റെ നേതൃത്വത്തിൽ നടന്നു.
Independence Day