---
title: "കാര്‍ ആക്രമിച്ച് മധ്യവസ്‌ക്കനെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു"
english_title: "The police have registered a case against the young man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227647/the-police-have-registered-a-case-against-the-young-man"
published_at: "2024-08-12T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9be5b9db67_images.jfif"
keywords: []
---

# കാര്‍ ആക്രമിച്ച് മധ്യവസ്‌ക്കനെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** **പരിയാരം : **കാര്‍ ആക്രമിച്ച് മധ്യവസ്‌ക്കനെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ 10 ന് വൈകുന്നേരം 6.45 നാണ് സംഭവം. പരിയാരം സന്‍സാര്‍ ഹോട്ടലിന് മുന്‍വശം കാറിലിരിക്കുകയായിരുന്ന കോരന്‍പീടികയിലെ മുട്ടുക്കാരന്‍ വീട്ടില്‍ എം.ഷെരീഫിനെയാണ് കോരന്‍പീടികയിലെ കെ.പി.സാജിദ് ആക്രമിച്ചത്.

## Article Content

**പരിയാരം : **കാര്‍ ആക്രമിച്ച് മധ്യവസ്‌ക്കനെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ 10 ന് വൈകുന്നേരം 6.45 നാണ് സംഭവം. പരിയാരം സന്‍സാര്‍ ഹോട്ടലിന് മുന്‍വശം കാറിലിരിക്കുകയായിരുന്ന കോരന്‍പീടികയിലെ മുട്ടുക്കാരന്‍ വീട്ടില്‍ എം.ഷെരീഫിനെയാണ് കോരന്‍പീടികയിലെ കെ.പി.സാജിദ് ആക്രമിച്ചത്.

ഹെല്‍മെറ്റ് ഉപയോഗിച്ച് കാറിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്ത സാജിദ് ഷെരീഫിന്റെ കൈവിരലുകള്‍ക്ക് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കാര്‍ ഗ്ലാസ് തകര്‍ത്തതില്‍ 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പരിക്കേറ്റ ഷെരീഫിന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സ നല്‍കി. സാജിദിന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. മുന്‍വൈരാഗ്യമാണേ്രത ആക്രമത്തിന് കാരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227647/the-police-have-registered-a-case-against-the-young-man)