വയനാട്ടിലും നിലമ്പൂര്‍ താലൂക്കിലും 3 ദിവസത്തേക്ക് സൗജന്യ ഡേറ്റ, പരിധിയില്ലാതെ കോള്‍; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിഎസ്എന്‍എല്ലും

വയനാട്ടിലും നിലമ്പൂര്‍ താലൂക്കിലും 3 ദിവസത്തേക്ക് സൗജന്യ ഡേറ്റ, പരിധിയില്ലാതെ കോള്‍; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിഎസ്എന്‍എല്ലും
Aug 1, 2024 10:08 PM | By Sufaija PP

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലും. വയനാട് ജില്ലയിലും നിലമ്പൂര്‍ താലൂക്കിലും 3 ദിവസത്തേക്ക് പരിധിയില്ലാതെ കോളും ഡേറ്റയും സൗജന്യമായി നല്‍കുമെന്ന് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു. ഇതിനൊപ്പം 100 എസ്എംഎസും പ്രതിദിനം സൗജന്യമായി നല്‍കും. വയനാട് രക്ഷാദൗത്യത്തിനു പിന്തുണ നല്‍കുന്നതിന് കൂടിയാണ് ഈ തീരുമാനമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.

ചൂരല്‍മല, മുണ്ടക്കൈ ഗ്രാമങ്ങളില്‍ സൗജന്യ കണക്ഷനും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ചൂരല്‍മലയിലെ ഏക മൊബൈല്‍ ടവര്‍ ബിഎസ്എന്‍എല്ലിന്റേതാണ്. തടസ്സമില്ലാതെ സേവനം നല്‍കുന്നതിനൊപ്പം ചൂരല്‍മല, മേപ്പാടി മൊബൈല്‍ ടവറുകള്‍ 4ജിയിലേക്ക് മാറ്റിയിട്ടുമുണ്ട്. സാധാരണ 4ജി സ്‌പെക്ട്രത്തിനൊപ്പം 700 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയും ഇവിടെ ലഭ്യമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന് പ്രത്യേക ടോള്‍ ഫ്രീ നമ്പറും ജില്ലാ ആസ്ഥാനത്തേക്ക് അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുകളും മൊബൈല്‍ സേവനവും ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ കോഓര്‍ഡിനേറ്റര്‍മാര്‍ക്കായി അതിവേഗ ഇന്റര്‍നെറ്റും ലഭ്യമാക്കിയതായി അധികൃതര്‍ പറഞ്ഞു.

നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെലും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവ സൗജന്യമായിരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ഓഫര്‍ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടക്കാന്‍ വൈകുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയില്‍ സ്റ്റോറുകളില്‍ കളക്ഷന്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ സഹായ സന്നദ്ധരായവര്‍ക്ക് ദുരിതബാധിതര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുമെന്നും ഇവ തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു.

BSNL also declared solidarity

Next TV

Related Stories
അശാസ്ത്രീയ ഖര - ദ്രവ മാലിന്യസംസ്‌ക്കരണം: 20000 രൂപ പിഴ ചുമത്തി

Feb 12, 2025 09:26 PM

അശാസ്ത്രീയ ഖര - ദ്രവ മാലിന്യസംസ്‌ക്കരണം: 20000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ ഖര - ദ്രവ മാലിന്യസംസ്‌ക്കരണം.20000 രൂപ പിഴ...

Read More >>
നിക്കാഹ് കഴിഞ്ഞ് 18കാരി ജീവനൊടുക്കിയ സംഭവം; കൈ ‍ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആൺസുഹൃത്തും ജീവനൊടുക്കി

Feb 12, 2025 02:54 PM

നിക്കാഹ് കഴിഞ്ഞ് 18കാരി ജീവനൊടുക്കിയ സംഭവം; കൈ ‍ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആൺസുഹൃത്തും ജീവനൊടുക്കി

നിക്കാഹ് കഴിഞ്ഞ് 18കാരി ജീവനൊടുക്കിയ സംഭവം; കൈ ‍ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആൺസുഹൃത്തും...

Read More >>
രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

Feb 12, 2025 02:49 PM

രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ്...

Read More >>
മാട്ടൂൽ പഞ്ചായത്ത് എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം നടന്നു

Feb 12, 2025 02:46 PM

മാട്ടൂൽ പഞ്ചായത്ത് എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം നടന്നു

മാട്ടൂൽ പഞ്ചായത്ത് എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം...

Read More >>
പോക്സോ കേസിൽ യുവാവിന് 16 വർഷം തടവും 1.50 ലക്ഷം രൂപ പിഴയും

Feb 12, 2025 02:43 PM

പോക്സോ കേസിൽ യുവാവിന് 16 വർഷം തടവും 1.50 ലക്ഷം രൂപ പിഴയും

പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത യുവാവിന് 16 വർഷം തടവും 1.50 ലക്ഷം...

Read More >>
കെ.വി.മെസ്‌നയെ കെ.എസ്.എസ്.പി.എ. അനുമോദിച്ചു

Feb 12, 2025 02:33 PM

കെ.വി.മെസ്‌നയെ കെ.എസ്.എസ്.പി.എ. അനുമോദിച്ചു

കെ.വി.മെസ്‌നയെ കെ.എസ്.എസ്.പി.എ....

Read More >>
Top Stories