പന്നിയൂർ: പന്നിയൂരിലെ പ്രവാസി സംഘടനയായ വി ആർ വൺ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നാട്ടിലെ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ സ്കോളർഷിപ്പുകൾ നേടിയവരെയും അനുമോദിച്ചു.ഖത്തർ അന്താരാഷ്ട്ര അറബിക് ഡിബേറ്റ് മത്സരത്തിൽ പങ്കെടുത്ത ഹാഫിസ് അശ്റഫ് ഹസ്നവിക്ക് പ്രത്യേക ഉപഹാരം നൽകി.
മഹല്ല് സെക്രട്ടറി കെ. അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. ബീപാത്തു, ബി.ഉമ്മർ, അബ്ദുസ്സലാം റഹ്മാനി, ബി. യൂനുസ് സംസാരിച്ചു. കെ. സിറാജുദ്ദീൻ മാസ്റ്റർ അനുമോദന ഭാഷണം നടത്തി. പി. അബ്ദുല്ലക്കുട്ടി ഹാജി അധ്യക്ഷനായി. പി. മുഹമ്മദലി അസ്അദി സ്വാഗതവും പി. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Congratulations to the top winners