കണ്ണൂർ : ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങൾക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. മാധ്യമ രഹിതമായ സമൂഹത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ലെെന്നും അദ്ദേഹം പറത്തു. കണ്ണൂർ ജില്ലാ അഗ്രി -ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായുള്ള മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
കണ്ണൂർ റബ്ബ്കോ മിനി ഓഡിറ്റോറിയത്തിൽ നടന്ന മടങ്ങിൽ അസി. കലക്ടർ ഗ്രന്ഥെ സായി കൃഷ്ണ അധ്യക്ഷനായി. കണ്ണൂർ പ്രസ്ക്ലബ് സെക്രട്ടരി കെ വിജേഷ്, ആകാശവാണി മുൻ സ്റ്റേഷൻ ഡയരക്ടർ ബാലകൃഷ്ണൻ കൊയ്യാൽ എന്നിവർ സംസാരിച്ചു. ശ്രവ്യ മാധ്യമ വിഭാഗത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കണ്ണൂർ ആകാശവാണി നിലയം അസി. ഡയരക്ടർ കെ വി ശരത് ചന്ദ്രനും ശ്രവ്യ മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്ക്കാരം ആകാശവാണി കണ്ണൂർ ജില്ലാ പ്രതിനിധി കെ. ഒ. ശശിധരനും പ്രോഗ്രാം വിഭാഗത്തിലെ അവതാരക സി.സീമയും ഏറ്റുവാങ്ങി.


സമഗ്ര കവറേജ് (അച്ചടി മാധ്യമം) പുരസ്‌ക്കാരം സുദിനം സായാഹ്ന പത്രത്തിനാണ്. രണ്ടാം സ്ഥാനം: ദേശാഭിമാനി ദിന പത്രം. എം അബ്ദുള്‍ മുനീര്‍ ( സുദിനം) ആണ് മികച്ച റിപ്പോര്‍ട്ടര്‍. രാഗേഷ് കായലൂര്‍ ( ദേശാഭിമാനി) രണ്ടാം സ്ഥാനം നേടി. ദേശാഭിമാനിയിലെ സുമേഷ് കോടിയത്ത് ആണ് മികച്ച ഫോട്ടോഗ്രാഫര്‍. ദൃശ്യമാധ്യമം വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌ക്കാരം കണ്ണൂര്‍ വിഷനാണ്. മനോജ് മയ്യിലാണ് ഈ വിഭാഗത്തിലെ മികച്ച റിപ്പോര്‍ട്ടര്‍.
Media awards were distributed as part of the Kannur Flower Festival