തളിപ്പറമ്പ് : നിരാലംബരുടെ അഭിമാനത്തിനും സ്വകാര്യതക്കും വ്രണം സംഭവിക്കാത്ത രീതിയിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകാപരമായ രീതിയിൽ നേതൃത്വം നൽകിയ വ്യക്തിയാണ് ഷാലിമാർ സലാംഹാജി. അറിഞ്ഞും അറിയാതെയും നൂറുകണക്കിനാളുകള്‍ക്ക് പലവിധത്തിലും സഹായങ്ങള്‍ ചെയത് പാവങ്ങളുടെ അത്താണിയായി മാറാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.അത് മറ്റ് ചിലരെ പോലെ അവരുടെ സംഘടനയുടെ പേരിലോ മറ്റേതെങ്കിലും താല്‍പര്യത്തിലോ ആയിരുന്നില്ല.
പറയാൻ ഏറെ ഉണ്ടെങ്കിലും അതിൽ എടുത്ത് പറയേണ്ടത് മാനസിക വൈകല്യം ബാധിച്ച് ജീവിതത്തിൽ മാതാപിതാക്കളുടെ മാത്രം തണലിൽ കഴിയുന്ന സമൂഹത്തിൽ ഒരു കൂട്ടുകാരും ഇല്ലാത്ത ഒരു കൂട്ടം മാനസിക വൈകല്യമുള്ളവരുടെ താങ്ങും തണലുമാണ് ഈ സാധാ മനുഷ്യൻ.
തിരിച്ചുവരവിന്റെ പ്രത്യാശയും പ്രതീക്ഷയും നൽകി സ്ഥാപനത്തിൽ ജോലി കൊടുത്തു അവരുടെ കഴിവുകളെ കണ്ടെത്തി അവരെയെല്ലാം ആ വലിയ ഹൃദയത്തോട് ചേർത്ത് പിടിച്ച് അവരിലൊരാളയി അവരെ ശക്തരാക്കി, എന്തിനേറെ പറയണം വിമാന സഞ്ചാരം വരെ ഇദ്ദേഹം അവർക്ക് വേണ്ടി ചെയ്തു.
ജീവനക്കാരോട് സ്നേഹവും നന്ദിയും തിരിച്ചു പ്രകടിപ്പിക്കുന്ന സ്ഥാപന മേധാവികൾ അപൂർവമാകുന്ന ഇക്കാലത്ത് തളിപ്പറമ്പിലെ ഷാലിമാർ സ്റ്റോർസ് എന്ന സ്ഥാപനവും മേധാവി സലാം ഹാജിയും വേറിട്ടതും മാതൃകാപരവുമാണ്. ഒരു വർഷം പോലും മുടങ്ങാതെ ജീവനക്കാരെയെല്ലാം പങ്കെടുപ്പിച്ച് വിനോദയാത്ര നടത്തിവന്ന പല സ്ഥാപനങ്ങളും കൊറോണക്കാലത്തോടെ ആ ചടങ്ങ് അവസാനിപ്പിച്ചെങ്കിലും ഷാലിമാർ സ്റ്റോർസിന് പതിവ് തെറ്റിക്കാൻ തോന്നിയിട്ടില്ല.
തളിപ്പറമ്പ് പച്ചക്കറി മാര്‍ക്കറ്റില്‍ നിന്ന് ആരംഭിച്ച ചെറിയ ഒരു ക്രോക്കറി കടയില്‍ നിന്നും തളിപ്പറമ്പിലെ ഏറ്റവും വലുതും മികച്ചതുമായ സ്ഥാപനമായി ഷാലിമാറിന് മാറാന്‍ കഴിഞ്ഞെങ്കില്‍ അതിന് കാരണം വെട്ടിത്തിളങ്ങി വേറിട്ടുനില്‍ക്കുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയാണ്.
shalimar salam haji