പരിയാരം: കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ച മൂന്നര വയസ്സ് കാരന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു എന്ന വിവരം പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ന് DMO യുടെ നേതൃത്ത്വത്തിലുള്ള മെഡിക്കൽ സംഘം കാരക്കുണ്ട് വെള്ളച്ചാട്ടം സന്ദർശിക്കും. പരിശോധന കഴിഞ്ഞ് റിസൾട്ട് വരുന്നതു വരെ താൽകാലികമായി വെള്ളച്ചാട്ടത്തിലേക്കുള്ള സന്ദർശനം നിർത്തി വെക്കുക. ഇന്നലെയാണ് പരിയാരം സ്വദേശിയായ മൂന്നര വയസ്സുകാരനെ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെട്ടിക്കിടക്കുന്ന വെള്ളത്തിലുള്ള ബ്രെയിൻ ഈറ്റർ എന്നറിയപ്പെടുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് പ്രധാനമായ ശരീരത്തിൽ കയറുന്നത്. അതിനാലാണ് വെള്ളക്കെട്ടിൽ നിന്നും കുട്ടികളെ അകറ്റണമെന്ന് നിർദ്ദേശിക്കുന്നതെന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ സുദീപ് പറഞ്ഞു. കെട്ടിക്കിടക്കുന്ന ഏത് വെള്ളത്തിലും നീന്തൽ കുളങ്ങളിലും കായലുകളിലും അമീബ കാണപ്പെടാൻ സാധ്യത കൂടുതലാണ്.
പനി, ഛർദി, തലവേദന, ബോധക്ഷയം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. മൂന്നു മുതൽ 14 ദിവസത്തിനുള്ളിൽ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കും.
Amoebic encephalitis: Be careful for Karakund Falls visitors