---
title: "പരിയാരത്ത് മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക്കജ്വരം സ്ഥിരീകരിച്ചു"
english_title: "A three-and-a-half-year-old boy was diagnosed with amoebic encephalitis "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221316/a-three-and-a-half-year-old-boy-was-diagnosed-with-amoebic-encephalitis"
published_at: "2024-07-19T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a8fcc6ba5a_Untitled-2-web.jpg"
keywords: []
---

# പരിയാരത്ത് മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക്കജ്വരം സ്ഥിരീകരിച്ചു

> **Lead Summary:** **പരിയാരം: **അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് ബാധിച്ച മൂന്നരവയസുകാരനെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഈ കുട്ടി കഴിഞ്ഞ ദിവസം തോട്ടില്‍ കുളിച്ചിരുന്നുവത്രേ.

## Article Content

**പരിയാരം: **അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് ബാധിച്ച മൂന്നരവയസുകാരനെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഈ കുട്ടി കഴിഞ്ഞ ദിവസം തോട്ടില്‍ കുളിച്ചിരുന്നുവത്രേ.

വ്യാഴാഴ്ച്ചയാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് രോഗം സ്ഥീരീകരിച്ചത്. വിദഗ്ദ്ധ ചികില്‍സക്കായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്കാണ് റഫര്‍ ചെയ്തതെങ്കിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221316/a-three-and-a-half-year-old-boy-was-diagnosed-with-amoebic-encephalitis)