തളിപ്പറമ്പ: തളിപറമ്പിൽ ഉൾപ്പെടെ ഭൂമി കുംഭ കോണവും, സഹകരണ മേഖലയിലെ അഴിമതിയും, ജോലിക്കും പദവിക്കും കൈകൂലി ഉൾപ്പെടെ കൈപ്പറ്റുകയും ചെയ്തതിന് ശേഷം പാർട്ടിക്ക് മാത്രം പരാതിയും പാർട്ടി മാത്രം നടപടിയുമെടുക്കുന്ന സി പി എം രാജ്യത്തെ നിയമ വ്യവസ്ഥിതിക്ക് മുകളിലാണോ എന്ന് വ്യക്തമാക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ആവശ്യപെട്ടു.
തളിപറമ്പിൽ വനിതാ സഹകരണ സംഘത്തിന്റെ മറവിൽ ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെയാണ് കുംഭ കൊണം നടത്തിയത്. ലക്ഷങ്ങളുടെയും കോടികളുടെയും ഇടപാടിന് ശേഷം പാർട്ടിക്ക് മാത്രം പരാതി പാർട്ടിയുടെ മാത്രം നടപടി എന്നത് രാജ്യത്തിന്റെ നിയമത്തെയും ഫെഡറൽ സംവിധാനത്തെയും അവഹേളിക്കലാണെന്നും, ഇവരെ നിയമത്തിന്റെ വഴിക്ക് വിടാൻ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യ മന്ത്രിയും പാർട്ടിയും തയ്യാറാവണമെന്നും ഭാരവാഹികളുടെ യോഗം ആവശ്യപെട്ടു. പ്രസിഡന്റ് കെ പി നൗഷാദ്, സെക്രട്ടറി എൻ എ സിദ്ദീഖ് ഭാരവാഹികളായ ഷബീർ മുക്കോല, പി എ ഇർഫാൻ, കെ മുഹമ്മദ് അഷ്‌റഫ്, ഫിയാസ് അള്ളാംകുളം, ഹനീഫ് മദ്രസ എന്നിവർ സംബന്ധിച്ചു.
youth league