പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പ്രതിപക്ഷ സംഘടനകള്‍ ഏകദിന സൂചനാ പണിമുടക്ക് ആരംഭിച്ചു. എന്‍.ജി.ഒ.അസോസിയേഷന്‍-കേരളാ ഗവ.നേഴ്സസ് യൂണിയന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിയവര്‍ രാവിലെ കാമ്പസില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ കോര്‍പറേഷന്‍ മുന്‍ മേയറുമായ അഡ്വ.ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു.

എന്‍.ജി.ഒ അസോസിേയഷന്‍ പരിയാരം ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.ജി.എന്‍.യു സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. എന്‍.ജി.ഒ. എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന, കെ.ജി.എന്‍.യു സംസ്ഥാന ജന.സെക്രട്ടെറി എസ്.എം.അനസ്, ടി.എന്‍.എ.ഐ സംസ്ഥാന പ്രസിഡന്റ് പ്രഫ. രേണു സൂസന്‍ തോമസ്, എന്‍.ജി.ഒ.എ സംസ്ഥാന സെക്രട്ടെറി എം.പി.ഷനിജ്, യു.കെ.മനോഹരന്‍, സന്ദീപ് സിറിയക്, കെ.വി.മഹേഷ്, എം.പി.ഉണ്ണികൃഷ്ണന്‍, അഡ്വ.രാജീവന്‍ കപ്പച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധ പരിപാടികള്‍ക്ക് കെ.ജി.എന്‍.യു സംസ്ഥാന സെക്രട്ടെറി റോബിന്‍ ബേബി, പരിയാരം യൂണിറ്റ് സെക്രട്ടെറി കെ.എ.ഷൈനി, എന്‍.ജി.ഒ.എ ബ്രാഞ്ച് സെക്രട്ടെറി ടി.വി.ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
Nurses and staff members of the medical college went on strike