---
title: "അക്കിപ്പറമ്പ് സ്കൂൾ വിദ്യാർത്ഥികൾ വയൽനടത്തം സംഘടിപ്പിച്ചു "
english_title: "Akiparamp school students organized a field walk"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219318/akiparamp-school-students-organized-a-field-walk"
published_at: "2024-07-12T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690c90643945_news-card.jpg"
keywords: []
---

# അക്കിപ്പറമ്പ് സ്കൂൾ വിദ്യാർത്ഥികൾ വയൽനടത്തം സംഘടിപ്പിച്ചു 

> **Lead Summary:** അന്യംനിന്നുകൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതിയോട് കുട്ടികളിൽ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ അക്കിപ്പറമ്പ് യുപി സ്കൂളിലെ കുട്ടികൾ ചാലത്തൂരിലെ മുക്കോണം വയൽ സന്ദർശിച്ചു. വയലിലിറങ്ങിയ കുട്ടി കർഷകർ കർഷക തൊഴിലാളികളായ സ്ത്രീകളുടെ നാട്ടിപ്പാട്ട് ആസ്വദിച്ചു കൊണ്ട് ഞാറു നട്ടു. തുടർന്ന് സമീപത്തുള്ള കുപ്പം പുഴയും സന്ദർശിച്ച ശേഷമാണ് പഠന യാത്രാ സംഘം മടങ്ങിയത്. സ്കൂൾ ഹരിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്ക് ഹരിത ക്ലബ്ബ് കൺവീനർ ഇപി സജിത്ത് കുമാർ , അരുൺ ബാബു, ആതിര എന്നിവർ നേതൃത്വം നൽകി.

## Article Content

അന്യംനിന്നുകൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതിയോട് കുട്ടികളിൽ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ അക്കിപ്പറമ്പ് യുപി സ്കൂളിലെ കുട്ടികൾ ചാലത്തൂരിലെ മുക്കോണം വയൽ സന്ദർശിച്ചു. വയലിലിറങ്ങിയ കുട്ടി കർഷകർ കർഷക തൊഴിലാളികളായ സ്ത്രീകളുടെ നാട്ടിപ്പാട്ട് ആസ്വദിച്ചു കൊണ്ട് ഞാറു നട്ടു. തുടർന്ന് സമീപത്തുള്ള കുപ്പം പുഴയും സന്ദർശിച്ച ശേഷമാണ് പഠന യാത്രാ സംഘം മടങ്ങിയത്. സ്കൂൾ ഹരിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്ക് ഹരിത ക്ലബ്ബ് കൺവീനർ ഇപി സജിത്ത് കുമാർ , അരുൺ ബാബു, ആതിര എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219318/akiparamp-school-students-organized-a-field-walk)