---
title: "ഏഴോം മുജാഹിദ്‌ നഗർ കൂട്ടായ്മയുടെ യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു"
english_title: "UAE Chapter of Ezhom Mujahid Nagar Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218791/uae-chapter-of-ezhom-mujahid-nagar-association"
published_at: "2024-07-10T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e1bd624343_news-card.jpg"
keywords: []
---

# ഏഴോം മുജാഹിദ്‌ നഗർ കൂട്ടായ്മയുടെ യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

> **Lead Summary:** **ഏഴോം : **ഏഴോം മുജാഹിദ്‌ നഗർ കൂട്ടായ്മയുടെ യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡിഗ്രീ,പ്ലസ്‌ ടു,എസ്‌ എസ്‌ എൽ സി, മദ്റസാ പരീക്ഷകളിൽ ഏഴോം പ്രദേശത്ത്‌ നിന്നും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പരിപാടിയിൽ കൂട്ടായ്മ യു എ ഇ ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ ഹുസൈൻ അച്ചീരകത്ത്‌ അധ്യക്ഷത വഹിച്ചു.

## Article Content

**ഏഴോം : **ഏഴോം മുജാഹിദ്‌ നഗർ കൂട്ടായ്മയുടെ യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡിഗ്രീ,പ്ലസ്‌ ടു,എസ്‌ എസ്‌ എൽ സി, മദ്റസാ പരീക്ഷകളിൽ ഏഴോം പ്രദേശത്ത്‌ നിന്നും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പരിപാടിയിൽ കൂട്ടായ്മ യു എ ഇ ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ ഹുസൈൻ അച്ചീരകത്ത്‌ അധ്യക്ഷത വഹിച്ചു.

അനുമോദന സദസ്സ്‌ തളിപ്പറമ്പ സർ സയ്യിദ്‌ കോളേജ്‌ കെമിസ്ട്രി വിഭാഗം മുൻ മേധാവി പ്രൊഫ വി കെ സഹീദ്‌ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ‌ പാനൂർ നഗരസഭാ ഹെൽത്ത്‌ ഇൻസ്പെകർ എ ജെ ഖാൻ‌ മുഖ്യാതിഥി ആയിരുന്നു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് എ ഇബ്രാഹീം കുട്ടി മാസ്റ്റർ,എം എം വി അലി,എ അബൂബക്കർ,കെ പി മുഹമ്മദ്‌ ഇഖ്ബാൽ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.

പി ടി സിദ്ദിഖ്‌,ബി ആർ ഏഴോം,എ കുഞ്ഞഹമ്മദ്‌,കെ മൊയ്ദു,മുസ്തഫ എ,ഫസിലു റഹ്‌മാൻ അഴീക്കോടൻ,അമീൻ ഏഴോം,അബ്ദുൾ കരീം അച്ചീരകത്ത്‌ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. മുഹമ്മദ്‌ ബിൻ അനസ് ഖിറാഅത്ത്‌ നിർവ്വഹിച്ചു.പോഗ്രാം കോഡിനേറ്റർ സി പി അനസ് മാസ്റ്റർ സ്വാഗതവും ഷാഹിദ്‌ മഹ്മൂദ്‌ നന്ദിയും പറഞ്ഞു. മുഹമ്മദ്‌ സാലി അച്ചീരകത്തിന്റെയും എ ഷഹറാബിന്റെയും സി പി അബ്ദുറസാക്കിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഏഴോം മുജാഹിദ്‌ നഗർ കൂട്ടായ്മയുടെ യു എ ഇ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നത്‌.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218791/uae-chapter-of-ezhom-mujahid-nagar-association)