കല്ല്യാശ്ശേരി വെസ്റ്റ്‌ കപ്പോത്ത്കാവിന് സമീപത്തെ ഇ. കെ ബാലൻ നിര്യാതനായി

കല്ല്യാശ്ശേരി വെസ്റ്റ്‌ കപ്പോത്ത്കാവിന് സമീപത്തെ ഇ. കെ ബാലൻ നിര്യാതനായി
Jul 9, 2024 09:10 AM | By Sufaija PP

കല്ല്യാശ്ശേരി വെസ്റ്റ്‌ കപ്പോത്ത്കാവിന് സമീപത്തെ ഇ. കെ ബാലൻ (67)നിര്യാതനായി. ദീർഘകാലം സി. പി ഐ. എം കപ്പോത്ത്കാവ് ബ്രാഞ്ച് സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി.ഐ.എം കപ്പോത്ത്കാവ് ബ്രാഞ്ച് അംഗമായി പ്രവർത്തിച്ച് വരികയായിരുന്നു.

അച്ഛൻ : പരേതനായ കുട്ട്യപ്പ, അമ്മ :പരേതയായ പഞ്ചാലി, ഭാര്യ :സി. മല്ലിക (CPIM കപ്പോത്ത്കാവ് ബ്രാഞ്ച് അംഗം ), മക്കൾ :ബൈജു. ഇ. കെ (കള്ള്ഷാപ്പ് ചെറുകുന്ന് കൊവ്വപ്പുറം )ബിജു. ഇ. കെ, ലിജു. ഇ. കെ മരുമക്കൾ : ഷൈനി പയ്യന്നൂർ, ജിൻഷ വേങ്ങാട് , പ്രനില വയലപ്ര. സഹോദരങ്ങൾ : ചന്ദ്രിക കോലത്തുവയൽ, പരേതരായ ഇ. കെ വത്സൻ,ഓമന .

പാറക്കടവ് അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ കോ-ഒപ്പറേറ്റീവ് സോസൈറ്റി പ്രസിഡന്റ് ആയി പ്രവർത്തിച്ച് വരികയായിരുന്നു.പാപ്പിനിശ്ശേരി -പയ്യന്നൂർ റേഞ്ചുകളിലെ കള്ള്ഷാപ്പ് ലൈസൻസി ആണ്.കതിരുവയ്ക്കും തറ ജനറൽ അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് കോ-ഒപ്പറേറ്റീവ് സോസൈറ്റി, പാറക്കടവ് ക്ഷീര വ്യവസായ സഹകരണ സംഘം എന്നിവയുടെ പ്രസിഡന്റ് ആയിരുന്നു. പാപ്പിനിശ്ശേരി കോ-ഒപ്പറേറ്റീവ് റൂറൽ ബാങ്ക് ഭരണസമിതി അംഗമായിരുന്നു.

ചെറുകുന്നിലെ കൈരളി ഹോട്ടൽ വളർത്തിക്കൊണ്ടുവരുന്നതിൽ നിസ്തുലമായ പങ്ക് നിർവഹിച്ചു.കർഷകത്തൊഴിലാളി യൂണിയൻ കല്ല്യാശ്ശേരി വെസ്റ്റ്‌ വില്ലേജ് കമ്മിറ്റി അംഗമായും പ്രവർത്തിച്ച് വരികയായിരുന്നു. സഖാവിന്റെ വേർപാട് സഹകരണ മേഖലയ്ക്കും പൊതു ജനാധിപത്യ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ്.ഭൗതികശരീരം രാവിലെ 11 മണിമുതൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം 4 മണിക്ക് ചെക്കിക്കുണ്ട് ശ്മശാനത്തിൽ സംസ്കാരം.

e k balan

Next TV

Related Stories
 തച്ചൻ വിജയൻ നിര്യാതനായി

Jul 17, 2024 12:47 PM

തച്ചൻ വിജയൻ നിര്യാതനായി

തച്ചൻ വിജയൻ...

Read More >>
വെള്ളാവിലെ മണിയാൽ കോക്കുന്ന മഹേശ്വരൻ നമ്പൂതിരി നിര്യാതനായി

Jul 17, 2024 11:10 AM

വെള്ളാവിലെ മണിയാൽ കോക്കുന്ന മഹേശ്വരൻ നമ്പൂതിരി നിര്യാതനായി

പരിയാരം വെള്ളാവിലെ മണിയാൽ കോക്കുന്ന 1o മഹേശ്വരൻ നമ്പൂതിരി(74)...

Read More >>
പാപ്പിനിശ്ശേരി തുരുത്തിക്കോവ്വലിലെ കെ ഭാസ്കരൻ നിര്യാതനായി

Jul 16, 2024 06:26 PM

പാപ്പിനിശ്ശേരി തുരുത്തിക്കോവ്വലിലെ കെ ഭാസ്കരൻ നിര്യാതനായി

പാപ്പിനിശ്ശേരി തുരുത്തിക്കോവ്വലിലെ കെ ഭാസ്കരൻ...

Read More >>
കുപ്പുരക്കളത്തിൽ ഇസ്മായിൽ ഹാജി നിര്യാതനായി

Jul 16, 2024 06:22 PM

കുപ്പുരക്കളത്തിൽ ഇസ്മായിൽ ഹാജി നിര്യാതനായി

കുപ്പുരക്കളത്തിൽ ഇസ്മായിൽ ഹാജി...

Read More >>
കണ്ണപുരം മണികണ്‌ഠൻ ടാക്കീസിന് സമീപം പടിഞ്ഞാറെ വീട്ടിൽ ദേവി നിര്യാതയായി

Jul 16, 2024 01:54 PM

കണ്ണപുരം മണികണ്‌ഠൻ ടാക്കീസിന് സമീപം പടിഞ്ഞാറെ വീട്ടിൽ ദേവി നിര്യാതയായി

കണ്ണപുരം മണികണ്‌ഠൻ ടാക്കീസിന് സമീപം പടിഞ്ഞാറെ വീട്ടിൽ ദേവി (75)...

Read More >>
വേണുഗോപാലൻ നിര്യാതനായി

Jul 15, 2024 08:42 PM

വേണുഗോപാലൻ നിര്യാതനായി

വേണുഗോപാലൻ (62)...

Read More >>
Top Stories


News Roundup