---
title: "പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി"
english_title: "The body of one of the missing students was found"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217165/the-body-of-one-of-the-missing-students-was-found"
published_at: "2024-07-04T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686175c390b8_Untitled-2-web.jpg"
keywords: []
---

# പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **ഇരിട്ടി:**പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികളില്‍ എടയന്നൂർ ഹഫ്സത്ത് മൻസിലിൽ പരേതനായ അഹമ്മദ് കുട്ടിയുടെയും ഹഫ്സത്തിന്റെയും മകൾ ഷഹർബാനയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300 മീറ്റര്‍ അകലെ നിന്നും കണ്ടെത്തിയത്. ഫയര്‍ഫോഴ് രണ്ട് ദിവസങ്ങളിലായി തിരച്ചല്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**ഇരിട്ടി:**പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികളില്‍ എടയന്നൂർ ഹഫ്സത്ത് മൻസിലിൽ പരേതനായ അഹമ്മദ് കുട്ടിയുടെയും ഹഫ്സത്തിന്റെയും മകൾ ഷഹർബാനയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300 മീറ്റര്‍ അകലെ നിന്നും കണ്ടെത്തിയത്. ഫയര്‍ഫോഴ് രണ്ട് ദിവസങ്ങളിലായി തിരച്ചല്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

 ഇന്നലെ സന്ധ്യയോടെ എത്തിയ 30 അംഗ എൻഡിആർഎഫ് സംഘം രാവിലെ മുതൽ തിരച്ചിൽ തുടരുകയാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കാണാതായ സൂര്യയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് പടിയൂര്‍ പൂവ്വം പുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഒഴുക്കില്‍പ്പെട്ടത്. ചാലോട് സ്വദേശിനികളായ സൂര്യ , ഷഹര്‍ബാന എന്നിവരെയാണ് ഒഴുക്കില്‍ കാണാതായത്.

പൂവ്വം സ്വദേശിനിയും സഹപാഠിയുമായ ജസീനയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് മൂവരും ചേര്‍ന്ന് ജസീനയുടെ വീടിനു സമീപമുള്ള പുഴക്കരികിലേക്ക് പോവുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217165/the-body-of-one-of-the-missing-students-was-found)