---
title: "വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്"
english_title: "Air India Express cancels services again"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217868/air-india-express-cancels-services-again"
published_at: "2024-07-06T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66892dca07a4a_Untitled-2-web.jpg"
keywords: []
---

# വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

> **Lead Summary:** മസ്‌കത്ത്-കണ്ണൂർ സെക്ടറില്‍ വീണ്ടും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. ഇന്ന് (ശനി) രാവിലെ 6.45ന്​ കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.45ന് മസ്‌കത്തിൽ എത്തേണ്ട ഐ എക്‌സ് 0713 വിമാനവും മസ്‌കത്തിൽ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.40ന് കണ്ണൂരിൽ എത്തേണ്ട ഐ എക്‌സ് 0714 വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്.

## Article Content

മസ്‌കത്ത്-കണ്ണൂർ സെക്ടറില്‍ വീണ്ടും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. ഇന്ന് (ശനി) രാവിലെ 6.45ന്​ കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.45ന് മസ്‌കത്തിൽ എത്തേണ്ട ഐ എക്‌സ് 0713 വിമാനവും മസ്‌കത്തിൽ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.40ന് കണ്ണൂരിൽ എത്തേണ്ട ഐ എക്‌സ് 0714 വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്.

സർവീസ് റദ്ദാക്കുന്നതായി അറിയിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് സന്ദേശം നൽകിയിരുന്നു. വെള്ളിയാഴ്ച മസ്കത്ത്​-കോഴിക്കോട്ട്​ റൂട്ടിലും ബുധനാഴ്​ച കോഴിക്കോട്​, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും ഒഴിവാക്കിയിരുന്നു. ഒരാഴ്ചക്കിടെ പത്തില്‍ അധികം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217868/air-india-express-cancels-services-again)