---
title: "ഫെം ട്യൂൺ വനിതാ വേദിക്ക്‌ വർണ്ണാഭമായ തുടക്കം, ലോഗോ പ്രകാശനം ചെയ്തു"
english_title: "Colorful launch for FemTune women's platform"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217864/colorful-launch-for-femtune-womens-platform"
published_at: "2024-07-06T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66892cf59c251_news-card.jpg"
keywords: []
---

# ഫെം ട്യൂൺ വനിതാ വേദിക്ക്‌ വർണ്ണാഭമായ തുടക്കം, ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **കണ്ണൂർ :** ജീവിത നൈപുണികളുടെ സമഗ്ര പരിശീലന സംരഭമായ ലൈഫ് ട്യൂണിന് കീഴിൽ ഫെം ട്യൂൺ എന്ന വനിത വേദിക്ക് കണ്ണൂർ ബ്രോഡ്ബീൻ ബിസിനസ് ഹോട്ടലിൽ വർണ്ണാഭമായ ചടങ്ങിൽ തുടക്കം കുറിച്ചു. പ്രശ്സ്ത ഗായിക ദാന റാസിഖ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവ്വഹിച്ചു. പ്രോഗ്രാം കൺവീനർ ഹസീന സ്വാലിഹ് അധ്യക്ഷത വഹിച്ചു .

## Article Content

**കണ്ണൂർ :** ജീവിത നൈപുണികളുടെ സമഗ്ര പരിശീലന സംരഭമായ ലൈഫ് ട്യൂണിന് കീഴിൽ ഫെം ട്യൂൺ എന്ന വനിത വേദിക്ക് കണ്ണൂർ ബ്രോഡ്ബീൻ ബിസിനസ് ഹോട്ടലിൽ വർണ്ണാഭമായ ചടങ്ങിൽ തുടക്കം കുറിച്ചു. പ്രശ്സ്ത ഗായിക ദാന റാസിഖ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവ്വഹിച്ചു. പ്രോഗ്രാം കൺവീനർ ഹസീന സ്വാലിഹ് അധ്യക്ഷത വഹിച്ചു .

ലൈഫ് ട്യൂൺ മാനേജിംഗ് ഡയറക്ടർ എൻ.എം. ശഫീഖ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഫെം ട്യൂൺ ഭാരവാഹികളെ പ്രഖ്യാപിച്ചു. ലൈഫ് ട്യൂൺ പ്രോഗ്രാം ഡയറക്ടർ മുഹ്സിൻ ഇരിക്കൂർ അഭിവാദ്യ പ്രസംഗം നടത്തി. രിദ ഇസ്‌ലാം, സ്വില സ്വാലിഹ് എന്നിവർ മോഡറേറ്റർമാരായി. എം.ടി പി സായിമ സ്വാഗതവും എം.ടി പി സാജിദ നന്ദിയും പറഞ്ഞു.

വിവിധ സെഷനുകളിലായി ഐസ് ബ്രേക്കിംഗ്,ലീഡർഷിപ്പ് പരിശീലനം ,ചോദ്യ പയറ്റ് , കലയരങ്ങ്, കളിയരങ്ങ് തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. നൂർജഹാൻ , ജസ്‌ല കാപ്പാട്, എൻ.ഷഹനാസ, സി.സുബൈദ, ശ്രീജ , കെ.പി.ആർ സമീഹ, ടി.കെ. ജംഷീറ, ഷഹാന ഷെറിൻ , സൗദത്ത് മാണിയാട്ട് , എം.അഫീഫ , പി.ജസീന,ചാന്ദിനി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217864/colorful-launch-for-femtune-womens-platform)