---
title: "ലോക ജന്തുജന്യ ദിനാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "An awareness class was organized "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217849/an-awareness-class-was-organized-as-part-of-world-animal-day"
published_at: "2024-07-06T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66891ca505b39_news-card.jpg"
keywords: []
---

# ലോക ജന്തുജന്യ ദിനാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ലോക ജന്തുജന്യ ദിനാചരണത്തിൻ്റെ ഭാഗമയി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂരിൻ്റെയും എസ് എൻ കോളേജ് സൂവോളജി ഡിപ്പാർട്ട്മെൻ്റിൻ്റെയും സംയുക്തആഭിമുഖ്യത്തിൽ കണ്ണൂർ എസ് എൻ കോളേജ് സെമിനാർ ഹാളിൽ വച്ച് ജന്തുജന്യ രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

ലോക ജന്തുജന്യ ദിനാചരണത്തിൻ്റെ ഭാഗമയി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂരിൻ്റെയും എസ് എൻ കോളേജ് സൂവോളജി ഡിപ്പാർട്ട്മെൻ്റിൻ്റെയും സംയുക്തആഭിമുഖ്യത്തിൽ കണ്ണൂർ എസ് എൻ കോളേജ് സെമിനാർ ഹാളിൽ വച്ച് ജന്തുജന്യ രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പേവിഷബാധ, നിപ്പ, പക്ഷിപനി, എലിപ്പനി , ആന്ത്രാക്സ്, ബ്രൂസല്ലോസിസ് തുടങ്ങീ ജന്തുജന്യ രോഗങ്ങൾ കൂടി വരുന്ന പശ്ചാതലത്തിൽ രോഗ പ്രതിരോധ നടപടികളെ കുറിച്ച് അവബോധം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂർ റീജ്യണൽ ഡയഗ്നോസ്റ്റിക്ക് ലാബോറട്ടറിയിലെ വെറ്ററിനറി സർജൻ ഡോ. രഞ്ജിനി എ ആർ ക്ലാസെടുത്തു. കുട്ടികൾക്കായി ക്വിസ് മത്സരവും പോസ്റ്റർ പ്രസൻ്റേഷൻ മത്സരവും സംഘടിപ്പിച്ചു.

മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനദാനവും നടത്തി. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂർ പ്രസിഡണ്ട് ഡോ. സരിക പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐ വി എ സ്റ്റേറ്റ് കമ്മിറ്റിയംഗം ഡോ നീതു പി , ഐ വി എ കണ്ണൂർ താലൂക്ക് പ്രസിഡണ്ട് ഡോ സവിത എം കെ, സെമിനാർ കമ്മിറ്റി ചെയർമാൻ ഡോ ജയമോഹനൻ ടി വി, സൂവോളജി ഡിപ്പാർട്ട്മെൻ്റ അസിസ്റ്റൻ്റ് പ്രോഫസർ ഡോ. പ്രസാദ് ബി ഒ എന്നിവർ ആശംസ പ്രസംഗം നടത്തി. സുവോളജി ഡിപ്പാർട്ട്ൻ്റെ ഹെഡ് ഡോ. പ്രീതാകുമാരി വി എം സ്വാഗതവും ഐ വി എ ജില്ലാ ട്രഷറർ ഡോ. ജിഷ്ണു പി നന്ദിയും രേഖപ്പെടുത്തി. അസിസ്റ്റൻ്റ് പ്രാേഫസർ മിസ് നിതിന്യ മോഡറേട്ടറായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217849/an-awareness-class-was-organized-as-part-of-world-animal-day)