MEP ട്രൈനിംഗ്; ലെവൽ 2 ന് പ്രൗഢമായ തുടക്കം

MEP ട്രൈനിംഗ്; ലെവൽ 2 ന് പ്രൗഢമായ തുടക്കം
Jul 2, 2024 04:08 PM | By Thaliparambu Admin

തളിപ്പറമ്പ:കണ്ണൂർ ജില്ല മുഅല്ലിം എംപവർമെൻ്റ് പ്രോഗ്രാം ലെവൽ 2 ഉദ്ഘാടനവും മെറിറ്റ് മോർണിംഗും തളിപ്പറമ്പ വെസ്റ്റ് റെയ്ഞ്ചിലെ കീച്ചേരി നുസ്റത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്നു.

ക്ലാസ്സിന് എസ് ജെ എം സ്റ്റേറ്റ് സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുളം, ട്രൈനർ കോയ ഫൈസി നേതൃത്വം നൽകി.

ഇസ്‌ലാമിക് എഡ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ സേവനം ചെയ്യുന്ന മദ്റസ അധ്യാപകരുടെ സംഘടനയായ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (SJM), സംവിധാനിക്കുന്ന 100 മണിക്കൂർ ട്രൈനിംഗാണ് MEP.പഠന പിന്നാക്കാവസ്ഥ, മാനസിക-ശാരീരിക പ്രശ്നങ്ങൾ, വിദ്യാഭ്യാസ മന:ശാസ്ത്ര പ്രശ്നങ്ങൾ,വൈകാരിക പ്രശ്നങ്ങൾ,പ്രശ്ന പരിഹാരങ്ങൾ,പഠനരീതികൾ, അടിസ്ഥാന ശേഷികൾ, ജീവിത നൈപുണികൾ, പഠന ശേഷി, ഓർമ്മ എന്നീ വിഷയങ്ങളാണ് MEP ലെവൽ 2 ൽ ഉള്ളത്.

SJM കണ്ണൂർ ജില്ല പ്രസിഡൻ്റ് വി വി അബൂബക്കർ സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന മോർണിംഗ് മെറിറ്റിൽ, 2024 ലെ പൊതു പരീക്ഷയിൽ ജില്ലയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്കുള്ള മൊമെൻ്റോകളും ഒന്നാം സ്ഥാനം നേടിക്കൊടുത്ത ഉസ്താദുമാർക്കുള്ള ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

ജില്ലയിലെ 19 റെയ്ഞ്ചുകളിൽ നിന്ന് 20 കുട്ടികളും 9 ഉസ്താദുമാരും അവാർഡിനർഹരായി.

അവാർഡിന് അർഹരായ ഉസ്താദുമാർ..

1. ആസഫ് അദനി (കണ്ണൂർ റൈഞ്ച്),

2. അബ്ദുൽജലീൽ മദനി (പെരിങ്ങത്തൂർ റൈഞ്ച്),

3. സയ്യിദ് അബ്ദുറഹ്മാൻ ഫാളിലി (പാറാട് റൈഞ്ച്),

4. ഹനീഫ ഹിശാമി (മയ്യിൽ റൈഞ്ച്),

5. അമീൻ ലത്വീഫി (കൂത്തുപറമ്പ റൈഞ്ച്),

6. ജാബിർ അമാനി (മട്ടന്നൂർ റൈഞ്ച്),

7. അബൂബക്കർ ശാമിൽ ഹിശാമി (തളിപ്പറമ്പ റൈഞ്ച്),

8. മുബശ്ശിർ സഅദി അഫ്ളലി (തളിപ്പറമ്പ വെസ്റ്റ് റൈഞ്ച്),

9. അബ്ദുല്ല സഖാഫി കടവത്തൂർ (പെരിങ്ങത്തൂർ റൈഞ്ച്)


സമസ്ത കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പി പി അബ്ദുൽ ഹകീം സഅദി പെരുമളാബാദ്, കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ല പ്രസിഡൻ്റ് പി കെ അലിക്കുഞ്ഞി ദാരിമി എരുവാട്ടി, കെ പി കമാലുദ്ദീൻ മുസ്‌ലിയാർ കൊയ്യം, അബ്ദുർറഹ്മാൻ സഖാഫി കൊടോളിപ്രം, അബ്ദുൽ ഗഫൂർ സഖാഫി നെല്ലൂർ, മൻസൂർ അൻസാരി ചൊറുക്കള, ശംസുദ്ദീൻ സഖാഫി കൂനം, അബ്ദുന്നാസ്വിർ സഖാഫി പാനൂർ, ബി മഹ്മൂദ് മൗലവി കക്കാട്, യഅ്ഖൂബ് സഅദി, എം മഹ്മൂദ് സഖാഫി നരിക്കോട്, അനസ് ബാഖവി വായാട്, പി കെ ഉമർ മുസ്‌ലിയാർ നരിക്കോട്, പി കെ ഉസ്മാൻ സഖാഫി എരുവാട്ടി, അബ്ദുൽ ജലീൽ സഖാഫി പാമ്പുരുത്തി സംബന്ധിച്ചു.

mep_training

Next TV

Related Stories
ആശുപത്രി ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചു; സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 4, 2024 06:52 PM

ആശുപത്രി ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചു; സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

ആശുപത്രി ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചു; സ്കൂൾ വിദ്യാർത്ഥികൾക്ക്...

Read More >>
സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

Jul 4, 2024 11:22 AM

സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്...

Read More >>
കണ്ണൂർ വിമാനത്താവളത്തിന് ഭീഷണിയായി മയിലുകൾ: പ്രശ്നം ചർച്ച ചെയ്യാൻ മന്ത്രി തല യോഗം നാളെ

Jul 4, 2024 09:21 AM

കണ്ണൂർ വിമാനത്താവളത്തിന് ഭീഷണിയായി മയിലുകൾ: പ്രശ്നം ചർച്ച ചെയ്യാൻ മന്ത്രി തല യോഗം നാളെ

കണ്ണൂർ വിമാനത്താവളത്തിന് ഭീഷണിയായി മയിലുകൾ: പ്രശ്നം ചർച്ച ചെയ്യാൻ മന്ത്രി തല യോഗം...

Read More >>
ന്യൂനമർദ്ദ പാത്തി: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Jul 4, 2024 09:13 AM

ന്യൂനമർദ്ദ പാത്തി: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദ്ദ പാത്തി: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ...

Read More >>
കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍ മരിച്ചു

Jul 4, 2024 09:03 AM

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍ മരിച്ചു

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍...

Read More >>
പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Jul 4, 2024 08:58 AM

പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം...

Read More >>
Top Stories










News Roundup






GCC News