കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍ മരിച്ചു

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍ മരിച്ചു
Jul 4, 2024 09:03 AM | By Sufaija PP

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന പതിനാലുകാരന്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ടുമാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് മൃദുല്‍. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആശുപത്രിയിൽ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

ഫറോക്ക് കോളേജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിന് ശേഷമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനിയും ജലദോഷവും തലവേദനയുമായി തുടങ്ങി രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയായിരുന്നു. കുട്ടിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയതിന് പിന്നാലെ ക്ളോറിനേഷൻ ചെയ്‌ത്‌ അച്ചംകുളം അടച്ചിരുന്നു. രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും നിർദേശിച്ചിരുന്നു.

amoebic encephalitis

Next TV

Related Stories
അനുമോദന സദസ്സും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Jul 6, 2024 07:31 PM

അനുമോദന സദസ്സും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

അനുമോദന സദസ്സും ബോധവൽക്കരണ ക്ലാസും...

Read More >>
വി.ഡി.സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

Jul 6, 2024 07:29 PM

വി.ഡി.സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

വി.ഡി.സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽ...

Read More >>
കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം

Jul 6, 2024 07:26 PM

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല...

Read More >>
കണ്ണൂർ ഉൾപ്പെടെ നാല് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്

Jul 6, 2024 05:15 PM

കണ്ണൂർ ഉൾപ്പെടെ നാല് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

Read More >>
വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

Jul 6, 2024 05:11 PM

വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ...

Read More >>
പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ എട്ടിന്

Jul 6, 2024 05:10 PM

പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ എട്ടിന്

പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ എട്ടിന്...

Read More >>
Top Stories