ധര്‍മ്മശാല: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കെഎപി (നാല്) ജില്ലാ സമ്മേളനം ബറ്റാലിയന്‍ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന തരത്തില്‍ പോലീസ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിനൊപ്പം, പോലീസുകാരുടെ ഡ്യൂട്ടി ഭാരം ലഘൂകരിക്കുന്നതിനും സേവനവേതന വ്യവസ്ഥകളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി മുഴുവന്‍ സമയ ജനസേവകര്‍ എന്ന നിലയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഊര്‍ജ്ജസ്വലതയോടും നീതിപൂര്‍വ്വകമായും ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഭാവിയില്‍ സംജാതമാകുന്ന അവസ്ഥ തീര്‍ച്ചയായും ഉണ്ടാവുമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പി.പി.ദിവ്യ പറഞ്ഞു.
പൊതുസമ്മേളനത്തില്‍ കെഎപി കമാന്‍ണ്ടന്റ് അരുണ്‍.കെ. പവിത്രന്‍ മുഖ്യപ്രഭാഷണം നടത്തി.കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍ പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
അഭിമന്യു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി.പി ദിനേശന്‍ സ്വാഗതം പറഞ്ഞു.പൊതുസമ്മേളനത്തില്‍ പി.രമേശന്‍ വെള്ളോറ (സംസ്ഥാന ജോയിന്റ് സെക്രട്ടറി കെപിഒഎ ), വി.ഷാജി (സംസ്ഥാന വൈസ് പ്രസിഡണ്ട് കെപിഒഎ ), രാജേഷ് കടമ്പേരി ( കെപിഒഎ സംസ്ഥാന കമ്മിറ്റി), ടി.ബാബു (കെപിഒഎ സംസ്ഥാന കമ്മിറ്റി), എം.വി. അനിരുദ്ധ് (കെപിഎ ജില്ല കമ്മിറ്റി), കെ.രാജേഷ്( സെക്രട്ടറി കെപിഒഎ കണ്ണൂര്‍ സിറ്റി), സിനീഷ് (സെക്രട്ടറി കെപിഎ കണ്ണൂര്‍ സിറ്റി ) കെ.പ്രിയേഷ് (സെക്രട്ടറി കെപിഎ കണ്ണൂര്‍ റൂറല്‍ ), എന്‍.വി രമേശന്‍ എന്നിവര്‍ സംസാരിച്ചു.സ്വാഗതസംഘം ജോയിന്റ് കണ്‍വീനര്‍ കെ.വിശ്വംഭരന്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ കെ പി ഒ എ ജില്ല സെക്രട്ടറി പി. ഗംഗാധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.പി മഹേഷ് സംഘടന റിപ്പോര്‍ട്ടും, കെ പി ഒ എ ജില്ലാ ട്രഷറര്‍ കെ. പി രാജീവന്‍ വരവ് ചെലവ് കണക്കും, ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പ്രമേയ അവതരണവും നടത്തി.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രതിനിധികളുടെ ചര്‍ച്ചയും സംസ്ഥാന ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ മറുപടിയോടും കൂടി സമ്മേളനം സമാപിച്ചു. സ്വാഗതസംഘം ജോയിന്റ് കണ്‍വീനര്‍ എന്‍.ബിജു നന്ദി പറഞ്ഞു.
Police association