ആശുപത്രി ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചു; സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

ആശുപത്രി ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചു; സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം
Jul 4, 2024 06:52 PM | By Sufaija PP

കാഞ്ഞങ്ങാട് : സ്കൂളിനു സമീപത്തെ ആശുപത്രിയിൽനിന്നുള്ള ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് 38 സ്കൂൾ വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം. കാസർകോട് കാഞ്ഞങ്ങാടാണു സംഭവം. കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചാണു തൊട്ടടുത്തുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥികൾക്കു ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.

ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 20 കുട്ടികളെ പ്രാഥമികശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. ബാക്കിയുള്ള 18 പേരിൽ 5 പേർ ജില്ലാ ആശുപത്രിയിലും 13 പേർ സ്വകാര്യ ആശുപത്രിയിലും നിരീക്ഷണത്തിൽ തുടരുകയാണ്. ഇവരുടെ ഓക്സിജൻ ലെവലിൽ നേരിയ വ്യതിയാനമുള്ളതിനാലാണ് നിരീക്ഷണം. ക്ലാസ് മുറിക്ക് അടുത്തായാണ് ജനറേറ്റർ സ്ഥാപിച്ചിരുന്നത്. ആരുടെയും നില ഗുരുതരമല്ല.

സ്ഥിതഗതികൾ വിലയിരുത്താൻ സബ് കലക്ടർ സുഫിയാൻ അഹമ്മദ് സ്ഥലത്തെത്തി. ജനറേറ്ററിന്റെ പുകക്കുഴലിന്റെ ഉയരക്കുറവാണ് സ്കൂളിലേക്ക് പുക പടരാൻ കാരണം. ജനസാന്ദ്രതയുള്ള മേഖലയിൽ ജനറേറ്റർ അശാസ്ത്രീയമായാണ് സ്ഥാപിച്ചിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

Illness for school students

Next TV

Related Stories
സൗദിയിൽ മരണപ്പെട്ട കെ.വി.രാജീവൻ്റെ ശവസംസ്ക്കാരം നാളെ

Jul 7, 2024 09:14 AM

സൗദിയിൽ മരണപ്പെട്ട കെ.വി.രാജീവൻ്റെ ശവസംസ്ക്കാരം നാളെ

സൗദിയിൽ മരണപ്പെട്ട കെ.വി.രാജീവൻ്റെ ശവസംസ്ക്കാരം...

Read More >>
 വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

Jul 7, 2024 09:10 AM

വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണം...

Read More >>
കാഞ്ഞിരങ്ങാട് ഹരിതശ്രീ കൃഷിക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ചെണ്ട്മല്ലി തൈ നടീൽ സംഘടിപ്പിച്ചു

Jul 7, 2024 09:02 AM

കാഞ്ഞിരങ്ങാട് ഹരിതശ്രീ കൃഷിക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ചെണ്ട്മല്ലി തൈ നടീൽ സംഘടിപ്പിച്ചു

കാഞ്ഞിരങ്ങാട് ഹരിതശ്രീ കൃഷിക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ചെണ്ട്മല്ലി തൈ നടീൽ...

Read More >>
അനുമോദന സദസ്സും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Jul 6, 2024 07:31 PM

അനുമോദന സദസ്സും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

അനുമോദന സദസ്സും ബോധവൽക്കരണ ക്ലാസും...

Read More >>
വി.ഡി.സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

Jul 6, 2024 07:29 PM

വി.ഡി.സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

വി.ഡി.സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽ...

Read More >>
കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം

Jul 6, 2024 07:26 PM

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല...

Read More >>
Top Stories