---
title: "തളിപ്പറമ്പ് എക്സൈസിന്റെ റെയ്ഡിനിടെ വാഷുമായി യുവാവ് പിടിയിലായി"
english_title: "The youth was caught with the wash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217108/the-youth-was-caught-with-the-wash"
published_at: "2024-07-03T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66856fde5afcb_news-card.jpg"
keywords: []
---

# തളിപ്പറമ്പ് എക്സൈസിന്റെ റെയ്ഡിനിടെ വാഷുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കെ.കെ.രാജേന്ദ്രനും സംഘവും എളമ്പേരം, നാടുകാണി, ഒടുവള്ളി, ചുണ്ടക്കുന്ന് ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ ചുണ്ടക്കുന്നില്‍ വെച്ച് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 25 ലിറ്റര്‍ വാഷ് കൈവശം വെച്ച കുറ്റത്തിന് യുവാവിനെ അറസ്റ്റ് ചെയ്തു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കെ.കെ.രാജേന്ദ്രനും സംഘവും എളമ്പേരം, നാടുകാണി, ഒടുവള്ളി, ചുണ്ടക്കുന്ന് ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ ചുണ്ടക്കുന്നില്‍ വെച്ച് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 25 ലിറ്റര്‍ വാഷ് കൈവശം വെച്ച കുറ്റത്തിന് യുവാവിനെ അറസ്റ്റ് ചെയ്തു.

ചുണ്ടക്കുന്നിലെ കല്ല വീട്ടില്‍ സി.കെ.ഗിരീഷ്(35) ആണ് പിടിയിലായത്. ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.വി.ശ്രീകാന്ത്, പി.സൂരജ് ഡ്രൈവര്‍ അജിത്ത് എന്നിവരും സഘത്തില്‍ ഉണ്ടായിരുന്നു. തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217108/the-youth-was-caught-with-the-wash)