എഡിഎം നവീൻ ബാബുവിന്‍റെ മരണം: കുടുംബം നൽകിയ ഹരജി ഇന്ന് ഹൈകോടതിയിൽ

എഡിഎം നവീൻ ബാബുവിന്‍റെ മരണം: കുടുംബം നൽകിയ ഹരജി ഇന്ന് ഹൈകോടതിയിൽ
Nov 27, 2024 11:03 AM | By Sufaija PP

കൊച്ചി:എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ഹരജി പരിഗണിക്കുക. പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നീതി ലഭിക്കാൻ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ഹരജിയിൽ ആവശ്യപ്പെടുന്നത്.

പൊലീസ് അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്ന ഹരജിയിൽ, നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷയത്തിൽ സർക്കാരിന്‍റെയും പ്രോസിക്യൂഷന്‍റെയും നിലപാട് നിർണായകമാകും.

നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നാണ് കുടുംബത്തിന്റെ ആവശ്യം. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. പ്രതിക്ക് ഭരണതലത്തിൽ വലിയ സ്വാധീനമുണ്ടെന്നും നവീൻ ബാബുവിന്റെ ഭാര്യ സമർപ്പിച്ച ഹരജിയിൽ പറയുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി വിധി പറയാനായി മാറ്റിയിരുന്നു. കണ്ണൂർ ജെഎഫ്സിഎം കോടതി അടുത്തമാസം മൂന്നിന് വിധി പറയും. പ്രതിയുടെയും സാക്ഷികളുടേയും ഫോൺ കോൾ രേഖകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. പൊലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് തൃപ്തികരമല്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക വ്യക്തമാക്കിയിരുന്നു.

high court

Next TV

Related Stories
വളപട്ടണം കവർച്ച; തലേദിവസവും മോഷ്ടാക്കള്‍ വീട്ടിലെത്തി

Nov 27, 2024 11:15 AM

വളപട്ടണം കവർച്ച; തലേദിവസവും മോഷ്ടാക്കള്‍ വീട്ടിലെത്തി

വളപട്ടണം കവർച്ച; തലേദിവസവും മോഷ്ടാക്കള്‍...

Read More >>
 കെ എസ് ആർ ടി സി ബജറ്റ് ടൂറിസം; ഡിസംബർ ഒന്നിന് വയനാട്ടിലേക്ക് ഏകദിന ടൂർ

Nov 27, 2024 11:12 AM

കെ എസ് ആർ ടി സി ബജറ്റ് ടൂറിസം; ഡിസംബർ ഒന്നിന് വയനാട്ടിലേക്ക് ഏകദിന ടൂർ

കെ എസ് ആർ ടി സി ബജറ്റ് ടൂറിസം; ഡിസംബർ ഒന്നിന് വയനാട്ടിലേക്ക് ഏകദിന...

Read More >>
തീരദേശ ഹൈവേ അർഹമായ നഷ്ടപരിഹാരം അനുവദിക്കുക: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

Nov 27, 2024 11:10 AM

തീരദേശ ഹൈവേ അർഹമായ നഷ്ടപരിഹാരം അനുവദിക്കുക: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

തീരദേശ ഹൈവേ അർഹമായ നഷ്ടപരിഹാരം അനുവദിക്കുക: കേരള സംസ്ഥാന വ്യാപാരി വ്യവസായി...

Read More >>
ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവം ; പോലീസുകാര്‍ക്കെതിരെ നടപടി

Nov 27, 2024 11:05 AM

ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവം ; പോലീസുകാര്‍ക്കെതിരെ നടപടി

ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവം ; പോലീസുകാര്‍ക്കെതിരെ...

Read More >>
തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Nov 27, 2024 09:18 AM

തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ...

Read More >>
മിനി ജോബ് ഫെയർ 29ന്

Nov 26, 2024 09:10 PM

മിനി ജോബ് ഫെയർ 29ന്

മിനി ജോബ്...

Read More >>
Top Stories