---
title: "11 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം: മധ്യവയസ്കന് എട്ടുവർഷം തടവും 75000 രൂപ പിഴയും"
english_title: "Sexual assault on 11-year-old girl"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252191/sexual-assault-on-11-year-old-girl"
published_at: "2024-11-27T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746ff0263437_news-card.jpg"
keywords: []
---

# 11 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം: മധ്യവയസ്കന് എട്ടുവർഷം തടവും 75000 രൂപ പിഴയും

> **Lead Summary:** തളിപ്പറമ്പ :പതിനൊന്ന് വയസുള്ള പെൺകുട്ടിക്ക് നേരെ നഗ്ന പ്രദർശിപ്പിക്കുകയും ലൈംഗീകാതിക്രമണം നടത്തുകയും ചെയ്ത 50കാരന് 8 വർഷം തടവും എഴുപത്തിഅയ്യായിരം രൂപ പിഴയും.

## Article Content

തളിപ്പറമ്പ :പതിനൊന്ന് വയസുള്ള പെൺകുട്ടിക്ക് നേരെ നഗ്ന പ്രദർശിപ്പിക്കുകയും ലൈംഗീകാതിക്രമണം നടത്തുകയും ചെയ്ത 50കാരന് 8 വർഷം തടവും എഴുപത്തിഅയ്യായിരം രൂപ പിഴയും.

ചെങ്ങളായി കൊയ്യം സ്വദേശി മീൻകുഴിച്ചാലിൽ മുസ്തഫയെ യാണ് തളിപ്പറമ്പ അതീവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2022 ഫെബ്രവരി 23ന് ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സി. ഐ ഇ.പി സുരേശനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252191/sexual-assault-on-11-year-old-girl)