---
title: "വായനാവാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥിക്ക് അക്ഷരകിരീടം സമ്മാനിച്ചു"
english_title: "Aksharakireetam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215796/aksharakireetam"
published_at: "2024-06-28T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ed768ea8fd_news-card.jpg"
keywords: []
---

# വായനാവാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥിക്ക് അക്ഷരകിരീടം സമ്മാനിച്ചു

> **Lead Summary:** വായനാവാരത്തോടനുബന്ധിച്ച് ചെറുതാഴം ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയും മലയാള വിഭാഗവും സംയുക്തമായി നടത്തിയ വിവിധ മത്സരങ്ങളുടെ സമാപനവും സമ്മാനദാനവും ലൈബ്രറി കൗൺസിൽ പയ്യന്നൂർ താലൂക്ക് നിർവ്വാഹകസമിതി അംഗം വി വി ചന്ദ്രശേഖരൻ മാസ്റ്റർ നിർവ്വഹിച്ചു. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ രഞ്ജന രമേഷിന് ഈ വർഷത്തെ 'അക്ഷരകിരീടം ' സമ്മാനിച്ചു.

## Article Content

വായനാവാരത്തോടനുബന്ധിച്ച് ചെറുതാഴം ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയും മലയാള വിഭാഗവും സംയുക്തമായി നടത്തിയ വിവിധ മത്സരങ്ങളുടെ സമാപനവും സമ്മാനദാനവും ലൈബ്രറി കൗൺസിൽ പയ്യന്നൂർ താലൂക്ക് നിർവ്വാഹകസമിതി അംഗം വി വി ചന്ദ്രശേഖരൻ മാസ്റ്റർ നിർവ്വഹിച്ചു. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ രഞ്ജന രമേഷിന് ഈ വർഷത്തെ 'അക്ഷരകിരീടം ' സമ്മാനിച്ചു.

വായനശാലയിൽ അംഗത്വം നേടൽ, എഴുത്തുകാരനെ പരിചയപ്പെടുത്തൽ, പുസ്തക പരിചയം, കഥ പറയൽ, എഡിറ്റോറിയൽ പഠനം, പ്രശ്നോത്തരി വായനാമുറി, മഴയറിവ് ആൽബം തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങളാണ് വായനാ വാരത്തിൽ നടത്തിയത്. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എം സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ബാബു മണ്ടൂർ, സീനിയർ അസിസ്റ്റൻ്റ് പി പി ബീന, ജോർജ് ജിജോ,വിദ്യാരംഗം കോഡിനേറ്റർമാരായ ഡോ ജിഷി കോട്ടക്കുന്നിൽ, നജീബ് വാകയാട്, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215796/aksharakireetam)