---
title: "കൊച്ചുമകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വയോധികന് മരണംവരെ തടവും 4 ലക്ഷം രൂപ പിഴയും"
english_title: "An elderly man who raped his granddaughter"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214040/an-elderly-man-who-raped-his-granddaughter"
published_at: "2024-06-22T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66769fb6724e4_news-card.jpg"
keywords: []
---

# കൊച്ചുമകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വയോധികന് മരണംവരെ തടവും 4 ലക്ഷം രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ്: **ഖുർആൻ പഠിപ്പിക്കാനെന്ന വ്യാജേന കൊച്ചുമകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വയോധികന് മരണംവരെ തടവും 4 ലക്ഷം രൂപ പിഴയും. നേപ്പാൾ സ്വദേശിയായ 65കാരനെതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെ വിധി.

## Article Content

**തളിപ്പറമ്പ്: **ഖുർആൻ പഠിപ്പിക്കാനെന്ന വ്യാജേന കൊച്ചുമകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വയോധികന് മരണംവരെ തടവും 4 ലക്ഷം രൂപ പിഴയും. നേപ്പാൾ സ്വദേശിയായ 65കാരനെതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെ വിധി.

മാതാപിതാക്കളോടൊപ്പം തളിപ്പറമ്പിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന നേപ്പാൾ സ്വദേശിയായ 15 നും 16 നും ഇടയിൽ പ്രായമുള്ള പെൺകുട്ടിയെ ഖുർആൻ പഠിപ്പിക്കാൻ എന്ന വ്യാജേന മുറിയടച്ച് 2023 ഫെബ്രുവരി മാസം മുതൽ ആഗസ്റ്റ് മാസം വരെയുള്ള പല ദിവസങ്ങളിലും കഠിനമായ ലൈംഗികവേഴ്ച നടത്തുകയും ഗർഭിണിയാക്കുകയും തുടർന്നും ഇത് തുടരുകയും ചെയ്യുകയായിരുന്നു. നാലു വകുപ്പുകളിൽ ആയാണ് ശിക്ഷ.

പരിശുദ്ധമായ ഖുർആൻ പഠിപ്പിക്കുക എന്ന വ്യാജേന സ്വന്തം കൊച്ചുമകളോട് ഇത്രയും ഹീനമായ പ്രവൃത്തി ചെയ്ത ഇയാൾ യാതൊരു ദയയും അർഹിക്കുന്നില്ല എന്നും ഇത്തരം ശിക്ഷകൾ സമൂഹത്തിന് മാതൃക ആകേണ്ടതാണെന്നും കോടതി പ്രത്യേകം പരാമർശിച്ചു. ഈ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത അന്നുമുതൽ ഇന്നുവരെ പ്രതി വിചാരണ തടവുകാരനായി തുടരുകയാണ്.

തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ദിനേശ് എ.വിയാണ് കേസ് രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും മറ്റ് അന്വേഷണങ്ങൾ പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി സമർപ്പിച്ചതും. പ്രോസിക്യൂഷൻ വേണ്ടി അഡ്വക്കറ്റ് ഷെറി ജോസ് ഹാജരായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214040/an-elderly-man-who-raped-his-granddaughter)