---
title: "മത്സ്യ ഇറച്ചി വ്യാപാരികളും യൂണിയൻ നേതാക്കളും തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികളെ ഓഫീസിൽ ബന്ധികളാക്കി"
english_title: "Thaliparam Jamaat palli trust"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214036/thaliparam-jamaat-palli-trust"
published_at: "2024-06-22T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66769807aa738_news-card.jpg"
keywords: []
---

# മത്സ്യ ഇറച്ചി വ്യാപാരികളും യൂണിയൻ നേതാക്കളും തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികളെ ഓഫീസിൽ ബന്ധികളാക്കി

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികളെ ഓഫീസിൽ ബന്ധികൾ ആക്കി മത്സ്യ ഇറച്ചി വ്യാപാരികളും യൂണിയൻ നേതാക്കളും. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട വിഷയമാണ് പ്രതിഷേധത്തിന് കാരണമായത്.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികളെ ഓഫീസിൽ ബന്ധികൾ ആക്കി മത്സ്യ ഇറച്ചി വ്യാപാരികളും യൂണിയൻ നേതാക്കളും. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട വിഷയമാണ് പ്രതിഷേധത്തിന് കാരണമായത്.

നവീകരണവുമായി ബന്ധപ്പെട്ട് മത്സ്യ ഇറച്ചി വ്യാപാരി സംഘടന ഭാരവാഹികളുടെയും തൊഴിലാളികളുടെയും അഭിപ്രായം പരിഗണിക്കുമെന്ന് നൽകിയ ഉറപ്പ് പാലിക്കാതെ ഏകപക്ഷീയമായി നവീകരണ പ്രവർത്തി നടത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ഇവരെ ബന്ധികളാക്കിയത്. തളിപ്പറമ്പ് സി ഐ ഇടപെട്ടാണ് ഭാരവാഹികളെ മോചിപ്പിച്ചത്. നവീകരണവുമായി ബന്ധപ്പെട്ട് ഇന്ന് നൽകാതിരുന്ന കൊട്ടേഷൻ മാറ്റിവെക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214036/thaliparam-jamaat-palli-trust)