---
title: "പാഴ്സലിനൊപ്പം ജീവനുള്ള മൂർഖൻ പാമ്പ്; മാപ്പ് പറഞ്ഞ് ആമസോൺ"
english_title: "A live cobra with the parcel"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213154/a-live-cobra-with-the-parcel"
published_at: "2024-06-19T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672856856bc4_Untitled-2-web.jpg"
keywords: []
---

# പാഴ്സലിനൊപ്പം ജീവനുള്ള മൂർഖൻ പാമ്പ്; മാപ്പ് പറഞ്ഞ് ആമസോൺ

> **Lead Summary:** ആമസോണിൽ നിന്നും ഓർഡർ ചെയ്ത പാഴ്സലിനൊനൊപ്പം ജീവനുള്ള മൂർഖൻ പാമ്പ്. ബെം​ഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് മൂർഖൻ പാമ്പിനെ ലഭിച്ചത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോ​ഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എക്സ്ബോക്സ് കൺട്രോളറായിരുന്നു ഓർഡർ ചെയ്തിരുന്നത്. ഡെലിവറി ബോയ് നേരിട്ട് തന്നെയാണ് പാഴ്‌സൽ കൈമാറിയതെന്ന് ദമ്പതികൾ പറയുന്നു.

## Article Content

ആമസോണിൽ നിന്നും ഓർഡർ ചെയ്ത പാഴ്സലിനൊനൊപ്പം ജീവനുള്ള മൂർഖൻ പാമ്പ്. ബെം​ഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് മൂർഖൻ പാമ്പിനെ ലഭിച്ചത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോ​ഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എക്സ്ബോക്സ് കൺട്രോളറായിരുന്നു ഓർഡർ ചെയ്തിരുന്നത്. ഡെലിവറി ബോയ് നേരിട്ട് തന്നെയാണ് പാഴ്‌സൽ കൈമാറിയതെന്ന് ദമ്പതികൾ പറയുന്നു.

ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ച് രം​ഗത്തെത്തി. ആമസോണിൽ നിന്ന് റീഫണ്ട് ലഭിച്ചതായി ദമ്പതികൾ പറഞ്ഞു. ആമസോൺ ടീം ദമ്പതികളുമായി ബന്ധപ്പെടുമെന്നും ആമസോൺ എക്സിൽ വ്യക്തമാക്കി. പാമ്പിന്റെ വീഡിയോ വൈറലായതോടെ സാമൂഹ്യമാധ്യമങ്ങളിൽ ആമസോണിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213154/a-live-cobra-with-the-parcel)