---
title: "തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്"
english_title: "30 people were injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212531/30-people-were-injured"
published_at: "2024-06-16T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ്: **ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ തൃച്ചംബരം റേഷന്‍കടക്ക് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃശാങ്ക് ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിയിടിച്ചത്.

## Article Content

**തളിപ്പറമ്പ്: **ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ തൃച്ചംബരം റേഷന്‍കടക്ക് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃശാങ്ക് ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിയിടിച്ചത്.

ബസ് ബ്രേക്ക് ചെയ്തപ്പോള്‍ തലയിടിച്ചാണ് പലര്‍ക്കും പരിക്കേറ്റത്. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഇരു വാഹനത്തിന്റെയും ഗ്ലാസുകള്‍ തകര്‍ന്ന് വീണ് ചിതറിയത് കാരണം റോഡില്‍ ഗതാഗതം മുടങ്ങിയ നാട്ടുകാര്‍ ഇത് നീക്കം ചെയ്തശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212531/30-people-were-injured)