കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു
Jun 15, 2024 10:00 PM | By Sufaija PP

കണ്ണൂർ : കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കണ്ണൂർ കുറുവ സ്വദേശിയായ ഉണ്ണാങ്കണ്ടി വിട്ടിൽ കെ. അനീഷ് കുമാറിന് നാടിൻ്റെ അന്ത്യാജ്ഞലി. ശനിയാഴ്ച്ച രാവിലെ എട്ടു മണി മുതൽ 10 മണി വരെ കുറുവ കരാറിനകം സഹകരണ ബാങ്ക് പരിസരത്ത് പൊതുദർശനത്തിന് വെച്ചശേഷം വീട്ടിലെത്തിച്ച് പതിനൊന്നരയോടെ പയ്യാമ്പലത്ത് സംസ്കരിച്ചു.

അനീഷിന് വിടനൽകാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം കണ്ണൂരിലെത്തിച്ച മൃതദേഹം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് അനീഷിൻ്റെ മരണവാർത്ത കുടുംബാംഗങ്ങളെ തേടിയെത്തിയത്. 25 വർഷത്തിലേറെയായി അനിഷ് പ്രവാസിയായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചതായിരുന്നു.

കഴിഞ്ഞ മാസം 16നാണ് അനീഷ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങി യത്. മംഗഫിൽ സുപ്പർ മാർക്കറ്റിൽ സുപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന അനീഷ് ഒരാഴ്ച്ച മുൻപാണ് പുതിയ സ്ഥാപനത്തിലേക്ക് മാറിയത്. കരാറിനകം ബാങ്ക് പരിസരത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി കലക്ടർ അരുൺ കെ വിജയൻ പുഷ്പചക്രമർപ്പിച്ചു. കെ.സുധാകരൻ എം.പി, കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പുഷ്പചക്രമർപ്പിച്ചു.

Anish Kumar

Next TV

Related Stories
റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു: പിന്നാലെ മുത്തശ്ശിക്കും ദാരുണാന്ത്യം

Jun 21, 2024 09:28 AM

റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു: പിന്നാലെ മുത്തശ്ശിക്കും ദാരുണാന്ത്യം

റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു: പിന്നാലെ മുത്തശ്ശിക്കും...

Read More >>
കാലവർഷം കനക്കുന്നു: തീവ്ര മഴയ്ക്ക് സാധ്യത, കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്

Jun 21, 2024 09:20 AM

കാലവർഷം കനക്കുന്നു: തീവ്ര മഴയ്ക്ക് സാധ്യത, കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്

കാലവർഷം കനക്കുന്നു: കണ്ണൂർ ജില്ലയിൽ ഓറഞ്ച്...

Read More >>
കോഴിക്കോട് ജില്ലയിൽ ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

Jun 21, 2024 09:10 AM

കോഴിക്കോട് ജില്ലയിൽ ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട് ജില്ലയിൽ ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ...

Read More >>
അയ്യൻ‌കാളി സ്മൃതി ദിനം ആചരിച്ചു

Jun 20, 2024 10:16 PM

അയ്യൻ‌കാളി സ്മൃതി ദിനം ആചരിച്ചു

അയ്യൻ‌കാളി സ്മൃതി ദിനം...

Read More >>
പൊന്നോണത്തിന് ഒരു കൊട്ട പൂവ് പദ്ധതി; തൈ വിതരണം ഉദ്ഘാടനം ചെയ്തു

Jun 20, 2024 09:31 PM

പൊന്നോണത്തിന് ഒരു കൊട്ട പൂവ് പദ്ധതി; തൈ വിതരണം ഉദ്ഘാടനം ചെയ്തു

പൊന്നോണത്തിന് ഒരു കൊട്ട പൂവ് - പദ്ധതി തൈ വിതരണം ഉദ്ഘാടനം...

Read More >>
നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തി

Jun 20, 2024 09:28 PM

നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തി

നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തി...

Read More >>
Top Stories