---
title: "വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ച് കരിമ്പം കൾച്ചറൽ സെന്റർ"
english_title: "Karimbam Cultural Center congratulates all the successful students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212266/karimbam-cultural-center-congratulates-all-the-successful-students"
published_at: "2024-06-15T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d0ad002710_news-card.jpg"
keywords: []
---

# വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ച് കരിമ്പം കൾച്ചറൽ സെന്റർ

> **Lead Summary:** **തളിപ്പറമ്പ: **പ്രവർത്തന പരിധിയിൽ നിന്നും കഴിഞ്ഞ അധ്യായന വർഷം എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷ എഴുതി വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ച് മാതൃകാപരമായ പരിപാടി സംഘടിപ്പിച്ച് കരിമ്പം കൾച്ചറൽ സെന്റർ. ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഗവണ്മെന്റ് ഹോസ്പിറ്റൽ പരിസരത്ത് പ്രവർത്തനം ആരംഭിച്ച് തുടർന്ന് സ്വന്തം കെട്ടിടം ഉൾപ്പെടെ നിർമിച്ച് അള്ളാംകുളം ചവണപ്പുഴ റോഡിൽ പ്രവർത്തിക്കുന്ന കരിമ്പം കൾച്ചറൽ സെന്റർ വ്യത്യസ്തമായ പ്രവർത്തനങ്ങളും പരിപാടികളുമായി സജീവമാണ്.

## Article Content

**തളിപ്പറമ്പ: **പ്രവർത്തന പരിധിയിൽ നിന്നും കഴിഞ്ഞ അധ്യായന വർഷം എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷ എഴുതി വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ച് മാതൃകാപരമായ പരിപാടി സംഘടിപ്പിച്ച് കരിമ്പം കൾച്ചറൽ സെന്റർ. ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഗവണ്മെന്റ് ഹോസ്പിറ്റൽ പരിസരത്ത് പ്രവർത്തനം ആരംഭിച്ച് തുടർന്ന് സ്വന്തം കെട്ടിടം ഉൾപ്പെടെ നിർമിച്ച് അള്ളാംകുളം ചവണപ്പുഴ റോഡിൽ പ്രവർത്തിക്കുന്ന കരിമ്പം കൾച്ചറൽ സെന്റർ വ്യത്യസ്തമായ പ്രവർത്തനങ്ങളും പരിപാടികളുമായി സജീവമാണ്.

ഈ വർഷത്തെ എസ് എസ് എൽ സി - പ്ലസ് ട്ടോ വിജയികളെ ആദരിക്കൽ പരിപാടി കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ ഡോ. നഫീസ ബേബിയാണ് നിർവ്വഹിച്ചത്. മുപ്പത്തഞ്ചോളം വിദ്യാർത്ഥികൾക്ക് പുറമേ യു എസ് എസ് സ്കോളർഷിപ് നേടിയ ഒരു വിദ്യാർത്ഥിനിയെയും അനുമോദിച്ചു. കൾച്ചറൽ സെന്റർ പ്രസിഡന്റ് ശ്രീ കെ പി എം റിയാസുദ്ദീൻ അധ്യക്ഷത വഹിച്ച അനുമോദന പരിപാടിയിൽ ശ്രീ സി കെ അനിൽകുമാർ ആശംസാ പ്രസംഗം നടത്തി. സി രാഹുൽ സ്വാഗതവും സതീഷ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212266/karimbam-cultural-center-congratulates-all-the-successful-students)