തളിപ്പറമ്പ നഗരസഭയിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സ് കേന്ദ്രീകരിച്ച് വന്ന മഞ്ഞപ്പിത്ത ബാധ സ്ഥാപനത്തിലെ കിണർ വെള്ളം കേന്ദ്രീകരിച്ചാണ് വന്നതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പ്രസ്തുത കിണർ വെള്ളം ഉപയോഗിക്കാൻ പാടില്ല എന്ന് തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇപ്പോൾ അത് ഉപയോഗിക്കുന്നില്ല. ഇടവിട്ട ദിവസങ്ങളിൽ ആരോഗ്യ വകുപ്പ് ക്ലോറിനേഷൻ ചെയ്തുകൊണ്ടിരിക്കുകയാണ് ഈ കിണർ.
മലീനസമായ കിണറുകൾ ക്ലീനാക്കാൾ അതാത് ബിൽഡിംഗ് ഉടമസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അതിൽ കിണറുകൾ ക്ലീനാക്കുന്നതു ആരോഗ്യവിഭാഗം പ്രത്യേകം പരിശോധന നടത്തി വരുന്നുണ്ട്. രോഗാണുവിന്റെ ഇൻക്യുബേഷൻ പീരിയഡ് 45 ദിവസമായതിനാൽ തുടർന്നുള്ള ദിവസങ്ങളിലും ഈ സ്ഥാപനത്തിലുള്ളവർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യാൻ സാധ്യത ഉണ്ട്. അതിനാൽ യാതൊരു ആശങ്കക്കും കാരണമില്ല എന്ന് അറിയിക്കുകയാണ്. വ്യക്തി ശുചിത്വം പാലിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും, തിളപ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കുക, കൂടാതെ ഉപയോഗിക്കുന്ന ശുചിമുറികൾ അണുമുക്തമാക്കി ഉപയോഗിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗ വ്യാപനം തടയാവുന്നതാണെന്നും അധികൃതർ പറഞ്ഞു.
Municipal authorities