തളിപ്പറമ്പ്: പരിസ്ഥിതി ദിനത്തിൽ മൂത്തേടത്ത് സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് വിദ്യാലയത്തിനും സമൂഹത്തിനും മാതൃകയായി. മൂത്തേടത്തു ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഡോ: ദേവിക തൈകൾ നട്ടുപിടിപ്പിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു . വിദ്യാലയത്തിലെ മറ്റു അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ ഭാഗമായി.
മൂത്തേടത്ത് ഹൈസ്കുൾ പ്രഥമ അധ്യാപിക പി ക രസിത, സീനിയർ അധ്യാപികയായ ശ്രീജ, പരിസ്ഥിതി ക്ലബ് കൺവീനർ സീമ എന്നിവർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യത്തെ കുറിച്ചു സംസാരിച്ചു. സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾക്ക് ഫലപ്രദമാകുംവിതം ഫലവൃക്ഷ തൈകൾ നട്ട് എൻ എസ് എസ് വളണ്ടിയർമാർ പരിസ്ഥിതി ദിന സന്ദേശം ഉയർത്തിക്കാട്ടി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എ കെ ഉഷയുടെ നേതൃത്വത്തിൽ വോളന്റീർമാർ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.
ഫലവൃക്ഷ തൈകളുടെ പ്രധാന്യത്തെ കുറിച്ച് കണ്ണൂർ ജില്ലയിലെ മികച്ച ജൈവ കർഷകനുള്ള അവാർഡ് നേടിയ ടി കെ ബാലകൃഷ്ണൻ്റെ ക്ലാസ്സും 'സമൃദ്ധി 2024 'ന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ജലസ്രോതസ്സുകളുടെ സംരക്ഷണം, സുസ്ഥിര ഭക്ഷ്യ ഉൽപ്പാദനം, വരൾച്ചയെ പ്രതിരോധിക്കൽ, പ്രകൃതി സൗഹൃദ മാർഗങ്ങളിലധിഷ്ഠിതമായ നഗരവികസനം തുടങ്ങിയ പരിഹാരങ്ങൾ പ്രാവർത്തികമാക്കണം എന്ന സന്ദേശം സമൂഹത്തിലേക്ക് പകർന്നു നൽകാൻ എൻ എസ് എസ് യൂണിറ്റിന് സാധിച്ചു.
School NSS unit