തളിപ്പറമ്പ്: മഞ്ഞപ്പിത്തം പടരുന്നതിനെതിരെ നടപടികള്‍ സ്വീകരിച്ചതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. ഇവിടെ ഷാലിമര്‍ ടെക്‌സ് എന്ന കടയിലെ ജീവനക്കാരനാണ് ആദ്യം അസുഖം ബാധിച്ചതെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. പിന്നീട് ആ കടയിലെ കുറച്ചു പേര്‍ക്ക് കൂടി അസുഖം വന്നു. അവര്‍ ഒരു ടൂര്‍ പോയത് ശേഷം ആണ് അസുഖം വന്നു തുടങ്ങിയത് എന്നാണ് പറഞ്ഞത്. എന്നാല്‍ അത് മാത്രമല്ല കാര്യം എന്നുള്ളത് പിന്നീട് വ്യക്തമായി.
കോംപ്ലക്‌സില്‍ രണ്ട് ട്യൂഷന്‍ സെന്റര്‍ മറ്റ് ചില കടകള്‍ എന്നിവ ഒക്കെയാണ് നിലവിലുള്ളത്. അതില്‍ ട്യൂഷന്‍ സെന്ററിലെ ഓരോ കുട്ടിക്ക് വീതവും ഒരു ബ്യൂട്ടിപാര്‍ലറില്‍ സ്റ്റാഫ്, ടൂര്‍സ് ആന്‍ഡ് ട്രാവല്‍ ഷോപ്പ് സ്റ്റാഫ് എന്നിവര്‍ക്ക് ഒക്കെ അസുഖം ഉള്ളതായി കണ്ടെത്തി. ഇപ്പോള്‍ ആകെ 18 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. അവരെല്ലാം ഈ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പൊതുവായുള്ള കിണറിലെ വെള്ളം ആണ് ഉപയോഗിക്കുന്നത്. പൊതു ശുചിമുറിയാണ്. കുടിക്കാന്‍ കിണറ്റിലെ വെള്ളം ഫില്‍ട്ടര്‍ ചെയ്തിട്ടാണ് ഉപയോഗിക്കുന്നതെന്നാണ് പറഞ്ഞത്. എങ്കിലും നിലവില്‍ ഈ കിണറാണ് രോഗകാരണം എന്ന് സംശയിക്കുന്നു.
അന്‍പതിലധികം ജീവനക്കാര്‍ ഉള്ള സ്ഥാപനവും 200 ലധികം കുട്ടികളുള്ള 2 എഡ്യൂക്കേഷന്‍ സെന്ററുകളും ഉള്ളത് കൊണ്ട് കൂടുതല്‍ പേര്‍ക്ക് രോഗം ഉണ്ടായിരിക്കാന്‍ ഉള്ള സാധ്യത ഉണ്ടെന്ന് ആരോഗ്യവിഭാഗം പറയുന്നു. എല്ലാവരോടും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാനും അത് പരമാവധി വീടുകളില്‍ നിന്ന് കൊണ്ടുവരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുപോലെ ശുചിമുറികള്‍ നന്നായി പാലിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ ഈ കിണറിലെ വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും വെള്ളം ക്ലോറിനേഷന്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
കോംപ്ലക്‌സിന് സമീപത്തായുള്ള പള്ളിയില്‍ ഉപയോഗിക്കുന്നത് കുഴല്‍ക്കിണര്‍ വെള്ളമായതിനാല്‍ അവിടെ അസുഖം വരാന്‍ സാധ്യത നിലവില്‍ കണ്ടെത്തിയില്ലെന്നും 50ലധികം ജീവനക്കാർ ഉള്ള സ്ഥാപനം, 200ലധികം കുട്ടികളുള്ള രണ്ട് എജുക്കേഷൻ സെന്ററുകൾ എന്നിവയൊക്കെ ഉള്ളതുകൊണ്ട് കൂടുതൽ പേർക്ക് രോഗമുണ്ടായിരിക്കാൻ സാധ്യത ഉണ്ട് എന്നും ആരോഗ്യവിഭാഗം അറിയിച്ചു.
Thaliparamb Municipality