സംസ്ഥാനത്തെ ബാങ്കുകൾക്ക് ജൂൺ മാസത്തിൽ എട്ട് ദിവസം അവധി

സംസ്ഥാനത്തെ ബാങ്കുകൾക്ക് ജൂൺ മാസത്തിൽ എട്ട് ദിവസം അവധി
May 30, 2024 09:35 PM | By Sufaija PP

പ്രാദേശിക അവധിയടക്കം രാജ്യത്തെ ബാങ്കുകൾക്ക് ജൂൺ മാസത്തിൽ പത്ത് ദിവസത്തോളം അവധി ലഭിക്കും. ഞായർ, രണ്ടാം ശനി, നാലാം ശനി എന്നിവയടക്കം ആണ് ഈ അവധികൾ. എട്ട് ദിവസമാണ് കേരളത്തിലെ ബാങ്കുകൾ അടഞ്ഞുകിടക്കുക.

കനത്ത മഴ പ്രതീക്ഷിക്കുന്ന ജൂൺ മാസത്തിൽ ഏഴ് വാരാന്ത്യ അവധികൾ ബാങ്കുൾക്കുണ്ട്. അഞ്ച് ഞായറാഴ്ചകളാണ് അവധിയിൽ പ്രധാന ഭാഗം. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ കൂടിയാകുമ്പോൾ അവധി ഏഴാകും. ജൂൺ 2, 9, 16, 23, 30 തീയ്യതികളാണ് ഞായർ അവധി ലഭിക്കുക. ജൂൺ എട്ട്, 22 തീയ്യതികളാണ് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ. ഈ ദിവസങ്ങളും പൊതു അവധിയാണ്.

ഇതോടൊപ്പം കേരളത്തിൽ ജൂൺ 17 ന് ബാങ്കുകൾ അടഞ്ഞുകിടക്കും. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് ഈ ദിവസത്തെ അവധി. ജൂൺ 15 ശനിയാഴ്ച വൈകീട്ട് അടക്കുന്ന സംസ്ഥാനത്തെ ബാങ്കുകൾ ജൂൺ 18 ന് മാത്രമേ വീണ്ടും തുറക്കൂ. എന്നാൽ ഓൺലൈൻ, എടിഎം, യുപിഐ പോലുള്ള ബാങ്കിങ് സേവനങ്ങൾക്ക് അവധി ദിവസങ്ങളിൽ തടസമുണ്ടാകില്ല. ബാങ്കിൽ നിന്ന് നേരിട്ട് ലഭിക്കേണ്ട സേവനങ്ങൾക്ക് മാത്രമാണ് അവധി ബാധകമാവുക.

Bank holiday

Next TV

Related Stories
നവീന്‍ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍

Dec 6, 2024 11:49 AM

നവീന്‍ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍

നവീന്‍ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന...

Read More >>
ധർമ്മശാല കണ്ണപുരം റോഡിൽ സ്കൂട്ടിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് പരിക്ക്

Dec 6, 2024 11:46 AM

ധർമ്മശാല കണ്ണപുരം റോഡിൽ സ്കൂട്ടിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് പരിക്ക്

ധർമ്മശാല കണ്ണപുരം റോഡിൽ കെൽട്രോണിന് സമീപം സ്കൂട്ടിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക്...

Read More >>
കെഎസ്എഫ്ഇ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു

Dec 6, 2024 09:48 AM

കെഎസ്എഫ്ഇ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു

കെഎസ്എഫ്ഇ കസ്റ്റമർ മീറ്റ്...

Read More >>
തളിപ്പറമ്പ് നഗരസഭ കേരളോത്സവം: ഷട്ടിൽ മത്സരം നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം ചെയ്തു

Dec 6, 2024 09:36 AM

തളിപ്പറമ്പ് നഗരസഭ കേരളോത്സവം: ഷട്ടിൽ മത്സരം നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് നഗരസഭ കേരളോത്സവം: ഷട്ടിൽ മത്സരം നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം...

Read More >>
ഇരിണാവ് കോട്ടപ്പാലത്തിന് സമീപം നിർത്തിയിട്ട ചെങ്കൽ ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാനിടിച്ച് രണ്ട് പേർക്ക് പരിക്ക്

Dec 5, 2024 09:29 PM

ഇരിണാവ് കോട്ടപ്പാലത്തിന് സമീപം നിർത്തിയിട്ട ചെങ്കൽ ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാനിടിച്ച് രണ്ട് പേർക്ക് പരിക്ക്

ഇരിണാവ് കോട്ടപ്പാലത്തിന് സമീപം നിർത്തിയിട്ട ചെങ്കൽ ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാനിടിച്ച് രണ്ട് പേർക്ക്...

Read More >>
Top Stories

News Roundup