വിഷു ബമ്പറടിച്ച ഭാഗ്യവാന്‍ ആലപ്പുഴയിലുണ്ട്; 12 കോടി നേടിയത് പഴവീട് സ്വദേശി

വിഷു ബമ്പറടിച്ച ഭാഗ്യവാന്‍ ആലപ്പുഴയിലുണ്ട്; 12 കോടി നേടിയത് പഴവീട് സ്വദേശി
May 30, 2024 03:28 PM | By Thaliparambu Admin

കാത്തിരിപ്പിനും തെരച്ചിലുകള്‍ക്കും ഒടുവില്‍ വിഷു ബമ്പര്‍ നേടിയ ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് 12 കോടിയുടെ ഭാഗ്യം നേടിയിരിക്കുന്നത്. പതിവായി ലോട്ടറി എടുത്തിരുന്ന ആളാണ് വിശ്വംഭരന്‍. ഇന്നലെ രാത്രിയാണ് ലോട്ടറി അടിച്ചത് അറിഞ്ഞതെന്നും ഈശ്വര വിശ്വാസിയായ താന്‍ ഇത് ദൈവം തന്നതായി കരുതുന്നുവെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. 

പഴവീട് അമ്മയുടെ ഭാഗ്യം കൊണ്ടാണ് ലോട്ടറി അടിച്ചത്. പൈസ എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. അനാവശ്യ ചെലവുകളോ ആഡംബരങ്ങളോ ശീലിച്ചിട്ടില്ല. ഒരു വീട് വയ്ക്കണമെന്ന് ആഗ്രഹമുണ്ട്. വിശ്വംഭരന്‍ പറഞ്ഞു. തന്നെക്കൊണ്ട് ആകുന്ന വിധത്തില്‍ അര്‍ഹതപ്പെട്ട ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ ചെയ്യാന്‍ മടിക്കില്ലെന്നും വിശ്വംഭരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജയ എന്നയാളുടെ കടയില്‍ നിന്നാണ് വിശ്വംഭരന്‍ ലോട്ടറി എടുത്തത്. ‘പതിവായി ലോട്ടറിയെടുക്കുമ്പോള്‍ ഇടയ്ക്കിടയ്‌ക്കൊക്കെ ലോട്ടറി അടിയ്ക്കുമായിരുന്നു. വീട്ടില്‍ ഇന്നലെ ഞാന്‍ പറഞ്ഞത് ചെറിയ ഒരു ലോട്ടറി അടിച്ചിട്ടുണ്ട്. നമ്മുക്ക് ചെറിയ രീതിയില്‍ ഒക്കെ ജീവിക്കാന്‍ പണമായെന്നാണ്. പിന്നെയാണ് ഇത് പറഞ്ഞത്. എല്ലാവര്‍ക്കും സന്തോഷമായി’.വിശ്വംഭരന്‍ പറഞ്ഞു. സിആര്‍പിഎഫില്‍ നിന്നും വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു വിശ്വംഭരന്‍. VC 490987 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്.

alappuzha-man-won-vishu-bumper-kerala-lottery

Next TV

Related Stories
തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 16, 2024 11:21 AM

തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക്...

Read More >>
കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

Jun 16, 2024 11:16 AM

കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ...

Read More >>
കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

Jun 15, 2024 10:00 PM

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം...

Read More >>
കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി

Jun 15, 2024 09:53 PM

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ...

Read More >>
ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ് നൽകി

Jun 15, 2024 09:49 PM

ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ് നൽകി

ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ്...

Read More >>
Top Stories

News Roundup