തളിപ്പറമ്പ്: മാരുതി സെന്‍ കാറില്‍ വെച്ച് കഞ്ചാവ്, എം.ഡി.എം.എ എന്നിവ കൈകാര്യം ചെയ്ത യുവാവ് ലഹരി വസ്തുക്കളും, കാറും സഹിതം അറസ്റ്റില്‍. കുറുമാത്തൂര്‍ ചൊറുക്കളയിലെ വി.പി.നാസര്‍ഖാന്റെ മകന്‍ വി.പി.ഷാഹിന്‍ നുസ്ഫര്‍(26)നെയാണ് തളിപ്പറമ്പ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്.
കുറുമാത്തൂര്‍ ചൊറുക്കളയില്‍വെച്ച് കെ.എല്‍.7 എ.എഫ് 1570 നമ്പര്‍ മാരുതിസെന്‍ കാറില്‍വെച്ച് 20 ഗ്രാം കഞ്ചാവ് , 350 മില്ലി ഗ്രാംഎം.ഡി.എം.എ എന്നിവ കൈവശം വെച്ച് കൈകാര്യം ചെയ്തു വരവേയാണ് അറസ്റ്റ്. റെയിഡില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.രാജേഷ്, വി.പി.മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി.രജിരാഗ, പി.പി.റെനില്‍ കൃഷ്ണന്‍, എക്‌സൈസ് െ്രെഡവര്‍ സി.വി.അനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.
m d m a and drug related