സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം അവസാനിച്ചപ്പോൾ 4,65,960 അപേക്ഷകർ. മലപ്പുറം ജില്ലയിൽനിന്നുമാണ് കൂടുതൽ അപേക്ഷ- 82,434 പേർ. 48,140 പേർ അപേക്ഷിച്ച കോഴിക്കോട് ജില്ലയാണ് തൊട്ടുപിന്നിൽ. 29ന് ട്രയൽ അലോട്ട്മെന്റും ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെന്റും നടത്തും. ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചശേഷം അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിൻ വഴി തിരുത്താൻ അവസരമുണ്ടാകും. വെബ്സൈറ്റ്: https:// hscap.kerala.gov.in.
Plus One Admission: Trial Allotment on 29th