---
title: "പുതിയതെരുവിലെ ട്രാഫിക് പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം"
english_title: "Protest against traffic reforms on Putiya theruvu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306038/protest-against-traffic-reforms-on-putiya-theruvu"
published_at: "2025-08-02T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688daa69301bd_Screenshot_20250802_113053_Samsung_Internet.jpg"
keywords: []
---

# പുതിയതെരുവിലെ ട്രാഫിക് പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം

> **Lead Summary:** മയ്യിൽ-കാട്ടാമ്പള്ളി റൂട്ടിലെ ബസുടമകളും തൊഴിലാളികളും പുതിയതെരുവിലെ ട്രാഫിക് പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിച്ചു. ഓണക്കാലത്തിനു മുമ്പ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചുകൂട്ടി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ. കെ.വി. സുമേഷിനും ആർ.ടി.ഒ.യ്ക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. പരിഹാരം കാണാത്തപക്ഷം അനിശ്ചിതകാലത്തേക്ക് ബസ് സർവീസ് നിർത്തിവയ്ക്കുമെന്നും തീരുമാനമായി.

## Article Content

മയ്യിൽ-കാട്ടാമ്പള്ളി റൂട്ടിലെ ബസുടമകളും തൊഴിലാളികളും പുതിയതെരുവിലെ ട്രാഫിക് പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിച്ചു. ഓണക്കാലത്തിനു മുമ്പ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചുകൂട്ടി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ. കെ.വി. സുമേഷിനും ആർ.ടി.ഒ.യ്ക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. പരിഹാരം കാണാത്തപക്ഷം അനിശ്ചിതകാലത്തേക്ക് ബസ് സർവീസ് നിർത്തിവയ്ക്കുമെന്നും തീരുമാനമായി.

 പ്രസിഡന്റ് പി.കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. പി.അജിത്ത്,ഒ.പ്രദീപൻ,ചെറ്റൂടൻ മോഹനൻ ഐശ്വര്യ, ടി. രാധാകൃഷ്ണൻ, എം.കെ.അസീൽ, ഉടമ തൊഴിലാളി പ്രതിിധികളായ ഉമ്മർകുട്ടി, വിമേഷ് വള്ളിയോട്ട്, റിതിൻ, ദീപേഷ്, സുനിൽകുമാർ, മനോജ് എന്നിവർ സംസാരിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം നടപ്പാക്കത്തതിൽ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷനും പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306038/protest-against-traffic-reforms-on-putiya-theruvu)