---
title: "നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് അന്തരിച്ചു"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305999/death_information"
published_at: "2025-08-02T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688d73fa7aa58_Screenshot_20250802_074153_Chrome.jpg"
keywords: []
---

# നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് അന്തരിച്ചു

> **Lead Summary:** നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് അന്തരിച്ചു. ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 51 വയസായിരുന്നു അദ്ദേഹത്തിന്.

## Article Content

നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് അന്തരിച്ചു. ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 51 വയസായിരുന്നു അദ്ദേഹത്തിന്.

പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിയതായിരുന്നു അദ്ദേഹം. ഹോട്ടൽ മുറിയിൽ ചെക്ക്ഔട്ട് വൈകിയതിനെ തുടർന്ന് ജീവനക്കാർ മുറിയിൽ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 നാടക, ടെലിവിഷൻ, സിനിമ രം​ഗത്ത് സജീവമായിരുന്നു. ഗായകനും മിമിക്രി ആർട്ടിസ്റ്റുമാണ്. കലാഭവൻ മിമിക്രി ട്രൂപ്പിലായിരുന്നു പ്രവർത്തനം.

1995-ൽ ചൈതന്യം എന്ന ഫീച്ചർ ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. സിനിമാ നടനായ അബൂബക്കർ ആണ് പിതാവ്. പ്രശസ്ത ഹാസ്യ താരം നിയാസ് ബക്കർ സഹോദരനാണ്. രഹനയാണ് ഭാര്യ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305999/death_information)