പാപ്പിനിശ്ശേരി: ഏറെക്കാലമായി അടിപ്പാത അനുവദിച്ചു കിട്ടാൻ വേളാപുരം നിവാസികൾ പ്രക്ഷോഭം ആരംഭിച്ചിട്ട്. ഇതിനകം മുഖ്യമന്ത്രിക്കും കേന്ത്ര മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. ഇതിൻ്റെ വെളിച്ചത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയുടെ മുതിർന്ന ഉദ്യോഗസ്ഥർ വേളാപുരത്തെത്തി അടിപ്പാത ആവശ്യപ്പെട്ട പ്രദേശം സന്ദർശിക്കുകയും ജനങ്ങളുമായി പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.

ഇക്കാര്യത്തിൽ 10 ദിവസത്തിനകം ജനങ്ങളുടെ അടിപ്പാതയെന്ന ആവശ്യത്തിന് അന്തിമ തീരുമാനമെടുക്കാം എന്നും ആക്ഷൻ കമ്മിറ്റിക്ക് ഉറപ്പുനൽകിയതായി ആക്ഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ഉന്നത സംഘം എത്തിയപ്പോൾ ആക്ഷൻ കമ്മറ്റി ചേയർമാനും പഞ്ചായത്ത് പ്രസിഡണ്ടുമായ എ.വി. സുശീല, വാർഡ് മെമ്പർ എം സി ബാലകൃഷ്ണൻ ആക്ഷൻ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും സന്നിദ്ധരായിരുന്നു. ജനങ്ങളുടെ ആവശ്യം വിദഗ്ദ സംഘം നാഷണൽ ഹൈവേ അതോറിറ്റിയെ അറിയിക്കുകയും കളക്ടറുടെ ചേമ്പറിൽ വച്ച് ചർച്ച നടത്തി എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്ന് സംഘം അറിയിച്ചു.
Velapuram underpass