കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് സാറ്റ് കോ മാർട്ടിൻ എന്ന കമ്പനിയുടെ ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗിൽ പണം നിക്ഷേപിച്ച യുവാവിൻ്റെ പണം തട്ടിയെടുത്തുവന്ന പരാതിയിൽ ടൗൺ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു.

പുഴാതി ചൊവ്വ സാധു ബീഡി ഗോഡൗണിന് സമീപത്തായി താമസിക്കുന്ന മെഹർമൻ സിലിൽ മുഹമ്മദ് അദിനാ ൻ്റെ (20) പരാതിയിലാണ് സൈബർ തട്ടിപ്പു സംഘത്തിനെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ ഏപ്രിൽ 5 ന് കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്തതിനെ തുടർന്ന് പരാതിക്കാരൻ ബാങ്ക് അക്കൗണ്ട് വഴി 9,80 ,151 രൂപ നിക്ഷേപിച്ചത്.പിന്നീട് ലാഭവിഹിതമോ നിക്ഷേപിച്ച പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
Case for fraud