ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു
May 15, 2024 09:58 PM | By Sufaija PP

എന്‍ എച്ച് 66 ചിറക്കല്‍ ഹൈവേ ജംഗ്ഷന് സമീപം കടലായി അമ്പലം - ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ - വെങ്ങര വയല്‍ വഴി അംബികാ റോഡില്‍ എത്തിചേരുന്ന പഞ്ചായത്ത് റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 17 മുതല്‍ 19 വരെ പൂര്‍ണമായും അടച്ചിടും. വാഹനങ്ങള്‍ പുതിയതെരു ഹൈവേ വഴിയോ അല്ലെങ്കില്‍ വളപട്ടണം അലവില്‍ റോഡ് വഴിയോ പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂര്‍ അസി. എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

താവക്കര റെയില്‍വെ അണ്ടര്‍ ബ്രിഡ്ജ് - ആശിര്‍വാദ് റോഡ് ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി ചെയ്യുന്നതിനായി മെയ് 18 മുതല്‍ 20 വരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂര്‍ അസി. എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പഴയ ബസ് സ്റ്റാന്റ് - മുനീശ്വരന്‍ കോവില്‍ - പ്ലാസ ജംഗ്ഷന്‍ വഴി പോകേണ്ടതാണെന്നും അറിയിച്ചു.

വെങ്ങര ജഗ്ഷനും വെങ്ങര റെയില്‍വെ ഗേറ്റിനും ഇടയിലുള്ള കലുങ്ക് പൊളിച്ചുമാറ്റുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം മെയ് 17 മുതല്‍ 18 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂര്‍ അസി. എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു. പയ്യന്നൂര്‍, പഴയങ്ങാടി ഭാഗത്തുനിന്നും വെങ്ങര വഴി എട്ടിക്കുളം ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ ചൈനാക്ലേ റോഡ് വഴി പോകേണ്ടതാണ്. ചെറിയ വാഹനങ്ങള്‍ ചൂരിക്കാട് റോഡ് വഴി മുട്ടം ഭാഗത്തേക്ക് പേകേണ്ടതാണ്. മുട്ടം ഭാഗത്തുനിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ കക്കാടപ്പുറം പ്രതിഭാ ടാക്കീസ് റോഡ് വഴി പഴയങ്ങാടിയിലേക്ക് പോകേണ്ടതാണെന്നും അറിയിച്ചു.

Road closed

Next TV

Related Stories
ഹജ്ജ് തീർഥാടനം: ആദ്യ വിമാനം ജൂൺ ഒന്നിന് പുറപ്പെടും

May 25, 2024 03:22 PM

ഹജ്ജ് തീർഥാടനം: ആദ്യ വിമാനം ജൂൺ ഒന്നിന് പുറപ്പെടും

ഹജ്ജ് തീർഥാടനം ആദ്യ വിമാനം ജൂൺ ഒന്നിന്...

Read More >>
അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളിൽ പോലീസ് ജാഗ്രത പുലർത്തണം: വനിതാ കമ്മീഷൻ

May 25, 2024 03:20 PM

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളിൽ പോലീസ് ജാഗ്രത പുലർത്തണം: വനിതാ കമ്മീഷൻ

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളിൽ പോലീസ് ജാഗ്രത പുലർത്തണം: വനിതാ...

Read More >>
പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും ഏഴോം  ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വി.കെ സീമയ്ക്ക് യാത്രയയപ്പ് നൽകി

May 25, 2024 03:16 PM

പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും ഏഴോം ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വി.കെ സീമയ്ക്ക് യാത്രയയപ്പ് നൽകി

പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും ഏഴോം ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വി.കെ സീമയ്ക്ക് യാത്രയയപ്പ്...

Read More >>
മട്ടുപ്പാവ് കൃഷിയിൽ വിജയഗാഥ രചിച്ച് പട്ടുവം ഇടമുട്ടിലെ കെ ഷൈമത്ത്, ഇവിടെ വിളയുന്നത് മുന്നൂറോളം ഫലവൃക്ഷങ്ങൾ

May 25, 2024 01:29 PM

മട്ടുപ്പാവ് കൃഷിയിൽ വിജയഗാഥ രചിച്ച് പട്ടുവം ഇടമുട്ടിലെ കെ ഷൈമത്ത്, ഇവിടെ വിളയുന്നത് മുന്നൂറോളം ഫലവൃക്ഷങ്ങൾ

മട്ടുപ്പാവ് കൃഷിയിൽ വിജയഗാഥ രചിച്ച് പട്ടുവം ഇടമുട്ടിലെ കെ ഷൈമത്ത്, ഇവിടെ വിളയുന്നത് മുന്നൂറോളം...

Read More >>
കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി

May 25, 2024 01:19 PM

കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി

കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന്...

Read More >>
കണ്ണൂർ പാലയാടെ കവർച്ച കേസ്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

May 25, 2024 01:13 PM

കണ്ണൂർ പാലയാടെ കവർച്ച കേസ്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കണ്ണൂർ പാലയാടെ കവർച്ച കേസ്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ...

Read More >>
Top Stories