കണ്ണൂർ: കണ്ണൂരിൽ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ പിടിയിലായ പാടിയോട്ടുച്ചാൽ സ്വദേശിനിയായ യുവതി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ടു പേരെ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. തൃക്കരിപ്പൂർ എടച്ചാക്കൈ അഴീക്കൽ സ്വദേശിയായ38 കാരനെയുംപടന്ന പഞ്ചായത്ത് ഓഫീസിന് സമീപത്തെ 55 കാരനെയുമാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ.എം.സവ്യസാചിയും സംഘവും കസ്റ്റഡിയിലെടുത്തത്.
ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കള്ളനോട്ട് സംഭവത്തിൽകൂടുതൽ കണ്ണികളുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. അടുത്ത ദിവസം പടന്ന, ചെറുവത്തൂർ ഭാഗങ്ങളിലും കാസറഗോഡും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിൻ്റെ നീക്കം.
Black money case