തളിപ്പറമ്പ്: ഉയർന്ന വിദ്യാഭ്യാസം നേടി പെൺകുട്ടികൾ സമൂഹത്തിൽ മാന്യമായി തൊഴിലെടുത്ത് ജീവിക്കാൻ സാധിക്കണമെന്ന് രജിത മധു അഭിപ്രായപ്പെട്ടു . പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രജിത മധു സമൂഹത്തിനു വേണ്ടി എന്ത് ചെയ്യാൻ സാധിക്കുമെന്ന് ചിന്തിച്ച് മുന്നോട്ട് വരണം സ്ത്രീകൾ. ഓരോ സ്ത്രീയും സമൂഹത്തിൽ എന്ത് ചെയ്ത എന്ന് അടയാളപ്പെടുത്തി തിരിച്ച് പോകണം . ആരോരുമറിയാതെ മൺമറഞ്ഞ് പോകരുതെന്നും രജിത മധു പറഞ്ഞു .
പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. മുറിയാത്തോട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ഫ്ളവേഴ്സ് ടോപ്പ് സിംഗർ മത്സരാർത്ഥികളായ വൈഗ ഷാജി, ഗൗതം കൃഷ്ണ, മറൈൻ സയൻസിൽ പി എച്ച് ഡി നേടിയ എം വി അഞ്ജു, നാടൻ പാട്ടുകലാകരൻ റംഷി പട്ടുവം, നൃത്തകലാ പ്രതിഭ എൻ വിഷ്ണു എന്നിവരെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അനുമോദിച്ചു .
പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, റംഷി പട്ടുവം എന്നിവരും സംസാരിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത സ്വാഗതവും സി ഡി എസ് വൈസ് ചെയർപേഴ്സൺ കെ വി വിനിത നന്ദിയും പറഞ്ഞു. കുടംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാവിരുന്നും നടന്നു.
Kudumbashree CDS Kalotsavam