ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം അനാവശ്യം; കടുപ്പിച്ച് ഗതാഗത മന്ത്രി

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം അനാവശ്യം; കടുപ്പിച്ച് ഗതാഗത മന്ത്രി
May 9, 2024 09:30 PM | By Sufaija PP

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിനായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെ തടസ്സപ്പെടുത്തുവാനുള്ള ശ്രമങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും ഹൈക്കോടതി ഉത്തരവിനെ മാനിക്കാന്‍ തയ്യാറാകണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സംഘടന ആവശ്യപ്പെട്ട പ്രകാരം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതിനും സമരക്കാര്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങളില്‍ അനുഭാവപൂര്‍വ്വമായ ഇളവുകളും സാവകാശവും അനുവദിച്ചു നല്കുന്നതിനും സര്‍ക്കാര്‍ സന്നദ്ധമായി. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ദിനം പ്രതിയുള്ള ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു. ഇക്കാര്യത്തില്‍ അനുവദിക്കാവുന്ന പരമാവധി വര്‍ദ്ധിപ്പിച്ചു നല്‍കാനാണ് സര്‍ക്കാര്‍ തയ്യാറായത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് മുന്നോട്ടു വച്ചത്. ഇപ്പോഴത്തെ പരിഷ്‌കാര നടപടികളുമായി മുന്നോട്ടുപോകുവാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.

സ്വന്തം ജീവന്റെ സുരക്ഷിതത്വം പോലെതന്നെ പ്രധാനമാണ് ഇതര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും കാല്‍നടയാത്രക്കാരും അടക്കമുള്ളവരുടെ ജീവല്‍ സുരക്ഷയുമെന്ന് ലൈസന്‍സ് എടുക്കുന്നവര്‍ മനസ്സിലാക്കണം. അത്തരം അവബോധവും ഡ്രൈവിങ് വൈദഗ്ധ്യവും പരിശീലിപ്പിക്കപ്പെട്ടവരെയാണ് ഡ്രൈവിങ് ടെസ്റ്റിനായി സജ്ജരാക്കുന്നതെന്ന് ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരും ഉറപ്പു വരുത്തണം. ഇതൊന്നും പാലിക്കാതെയും നിയമത്തില്‍ പറഞ്ഞിരിക്കുന്ന യാതൊരു മാനദണ്ഡങ്ങളുമില്ലാതെയും യഥേഷ്ടം ലൈസന്‍സുകള്‍ വിതരണം ചെയ്ത് നിരത്തുകളെ ചോരക്കളമാക്കുന്ന പ്രവണത തുടരുന്നത് അനുവദിക്കാനാവില്ല. ഇപ്പോള്‍ നടക്കുന്ന സമരം തികച്ചും അനാവശ്യവും പൊതുജന താല്‍പര്യത്തിനെതിരും നിയമവിരുദ്ധവും കോടതി നിര്‍ദ്ദേശങ്ങള്‍ക്കെതിരുമാണ്.

ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് അനുവദിച്ചു കിട്ടിയിട്ടുള്ളവര്‍ അതാത് ദിവസം കൃത്യമായി ഹാജരായി ടെസ്റ്റ് എടുക്കണം. ബോധപൂര്‍വ്വം മാറി നില്‍ക്കുമ്പോള്‍ അടുത്ത ടെസ്റ്റിന് അര്‍ഹത ലഭിക്കുവാന്‍ കാലതാമസമുണ്ടാകും. ബഹിഷ്‌കരണങ്ങള്‍ നടക്കുന്നതിനിടയില്‍ പലയിടങ്ങളിലും സ്ലോട്ട് അനുസരിച്ച് ആളുകള്‍ കൃത്യമായി എത്തി ടെസ്റ്റ് പാസ്സായി പോകുന്നുമുണ്ട്. ഓരോ ദിവസവും അനുവദിക്കപ്പെട്ട സ്ലോട്ടുകളില്‍ പങ്കെടുക്കേണ്ടവര്‍ വരാതിരിന്നാല്‍ അവര്‍ക്കു പകരമായി തൊട്ടടുത്ത ദിവസങ്ങളിലെ സ്ലോട്ടില്‍ നിന്നും സന്നദ്ധത അറിയിക്കുന്ന നിശ്ചിത എണ്ണം ആളുകളെ ഉള്‍പ്പെടുത്തി വെയിറ്റിങ് ലിസ്റ്റ് തയ്യാറാക്കി ടെസ്റ്റ് നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

The strike of driving school owners is unnecessary

Next TV

Related Stories
ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

May 20, 2024 02:57 PM

ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച്...

Read More >>
10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024 02:54 PM

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ...

Read More >>
സ്വർണ്ണവില കുതിച്ചുയരുന്നു

May 20, 2024 01:38 PM

സ്വർണ്ണവില കുതിച്ചുയരുന്നു

സ്വർണ്ണവില കുതിച്ചുയരുന്നു...

Read More >>
കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം

May 20, 2024 01:36 PM

കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം

കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട്...

Read More >>
തീവ്ര മഴ: സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ, നാല് ജില്ലകളിൽ റെഡ് അലർട്ട്

May 20, 2024 12:10 PM

തീവ്ര മഴ: സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ, നാല് ജില്ലകളിൽ റെഡ് അലർട്ട്

തീവ്ര മഴ: സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ, നാല് ജില്ലകളിൽ റെഡ്...

Read More >>
ജിഷ കൊലക്കേസ്; പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും

May 20, 2024 11:54 AM

ജിഷ കൊലക്കേസ്; പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും

ജിഷ കൊലക്കേസ്; പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി...

Read More >>
Top Stories